in ,

CryCry AngryAngry OMGOMG LOVELOVE LOLLOL

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊണ്ട് ഗിൽ മറ്റൊരു ഐഎസ്എൽ ടീമിലേക്ക്..

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് അവാർഡ് നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഗോൾകീപ്പർ പ്രഭ്ശുകൻ ഗിലിനെ സ്വന്തമാക്കാനൊരുങ്ങി ഈസ്റ്റ്‌ ബംഗാൾ.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് അവാർഡ് നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഗോൾകീപ്പർ പ്രഭ്ശുകൻ ഗിലിനെ സ്വന്തമാക്കാനൊരുങ്ങി ഈസ്റ്റ്‌ ബംഗാൾ.

ആരാധകരെയെല്ലാം ഞെട്ടിക്കുന്നതാണ് വെറും 22 വയസുള്ള ഈ പഞ്ചാബ് സ്വദേശിയായ യുവ ഗോൾകീപ്പർ ടീം വിടുമെന്നത്.

ഇപ്പോഴിതാ കൊൽക്കത്തൻ ക്ലബ്ബായ ഈസ്റ്റ്‌ ബംഗാൾ താരത്തിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ 90% പൂർത്തിയാക്കിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

2020-ൽ ബാംഗ്ലൂരു എഫ്സിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലെത്തിയ ഗിൽ 39 മത്സരങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ വല കാത്തത്.

ഹീറോ സൂപ്പർ കപ്പിൽ ഗിലിന് പകരം മലയാളി താരമായ സച്ചിൻ സുരേഷാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾവലക്ക് മുന്നിലുണ്ടായിരുന്നത്.

എന്തായാലും മറ്റൊരു മികച്ച യുവ താരവും ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകുന്നതിന്റെ വക്കിലാണ് എന്നാണ് റൂമറുകൾ സൂചിപ്പിക്കുന്നത്. ഈയിടെയാണ് താരം ബ്ലാസ്റ്റേഴ്സിൽ ദീർഘകരാർ ഒപ്പ് വെച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നൽ സൂപ്പർ താരത്തെ സ്വന്തമാക്കാൻ ചാമ്പ്യൻ ക്ലബ്ബ് രംഗത്ത്..

ചാമ്പ്യൻ ക്ലബ്ബിൽ നിന്നുമൊരു സൂപ്പർ താരത്തെ റാഞ്ചാൻ ബ്ലാസ്റ്റേഴ്‌സ്?