കഴിഞ്ഞ സീസണിലെ ഐ ലീഗ് ജേതാക്ളായ ഗോകുലം കേരള എഫ്സിയെ പരാജയപ്പെടുത്തി കൊണ്ട് ഏഷ്യൻ ഫുട്ബോൾ കപ്പ് കളിക്കുവാൻ ഒഡിഷ എഫ്സി.
കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹോം ടീമായ ഗോകുലം കേരളയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഒഡിഷ തോല്പിച്ചത്.
നിലവിലെ സൂപ്പർ കപ്പ് ചാമ്പ്യൻമാർ എന്ന തലയെടുപ്പുമായി വന്ന ഒഡിഷ എഫ്സി 18, 31 മിനിറ്റുകലിൽ സൂപ്പർ താരം ഡീഗോ മൗറിസിയോ നേടുന്ന ഇരട്ടഗോളുകളിൽ മുന്നിലെത്തി.
എന്നാൽ 36-മിനിറ്റിൽ സമാൻ നൂരിലൂടെ ഒരു ഗോൾ തിരിച്ചടിച്ചുകൊണ്ട് ഗോകുലം കേരള കളിയിൽ തിരിച്ചുവരാൻ ശ്രമങ്ങൾ നടത്തിയെങ്കിലും രണ്ടാം പകുതിയുടെ 60-മിനിറ്റിൽ ഡീഗോ മൗറിസിയോ ഹാട്രിക് ഗോളുമായി എത്തി.
ഇതോടെ 3-1 സ്കോറിനു വിജയം നേടിയ ഒഡിഷ എഫ്സി എ എഫ് സി കപ്പ് യോഗ്യത ഉറപ്പിച്ചു.