in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

മൂന്നു തവണ ബ്ലാസ്റ്റേഴ്സിനെ നാണംകെടുത്തി, പക വീട്ടാൻ കൊച്ചിയിൽ നരകം ഒരുങ്ങുന്നു??

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ പുതിയ ഫുട്ബോൾ സീസണിന് വേണ്ടി കാത്തിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ. അല്പം ദിവസങ്ങൾക്ക് അപ്പുറം തുടങ്ങുന്ന ഇന്ത്യയുടെ ഫുട്ബോൾ മാമാങ്കത്തിന് സെപ്റ്റംബർ 21ന് കൊച്ചിയിൽ വെച്ചാണ് കിക്ക്ഓഫ് കുറിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ പുതിയ ഫുട്ബോൾ സീസണിന് വേണ്ടി കാത്തിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ. അല്പം ദിവസങ്ങൾക്ക് അപ്പുറം തുടങ്ങുന്ന ഇന്ത്യയുടെ ഫുട്ബോൾ മാമാങ്കത്തിന് സെപ്റ്റംബർ 21ന് കൊച്ചിയിൽ വെച്ചാണ് കിക്ക്ഓഫ് കുറിക്കുന്നത്.

ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ റിപ്പോർട്ടുകൾ പ്രകാരം എതിരാളികളായി എത്തുന്നത് ബാംഗ്ലൂരു എഫ്സി ആയിരിക്കും. വീറും വാശിയും നിറഞ്ഞ സൗത്ത് ഇന്ത്യൻ ഡെർബി പോരാട്ടമാണ് ഐഎസ്എലിലെ ആദ്യ മത്സരത്തിൽ കാത്തിരിക്കുന്നത്.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മത്സരത്തിൽ ബാംഗ്ലൂരു എഫ്സികെതിരായ പോരാട്ടത്തിനോടുവിൽ റഫറിയുടെ തെറ്റ് ചൂണ്ടിക്കാട്ടി മത്സരം പാതിവഴിയിൽ നിർത്തിവെച്ചു കയറിപ്പോയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഇത് പ്രതികാരം തീർത്ത് ഐഎസ്എൽ വീണ്ടും തുടങ്ങുവാനുള്ള അവസരമാണ്. അതിന് ശേഷം സൂപ്പർ കപ്പിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിനെ ബാംഗ്ലൂരു പുറത്താക്കി, കൂടാതെ ഡ്യൂറൻഡ് കപ്പിൽ സമനിലയിൽ തളച്ചിട്ട് ബാംഗ്ലൂരിന്റെ റിസർവ് ടീം ബ്ലാസ്റ്റേഴ്സിനെ പുറത്താക്കി.

ഇതിനോടെല്ലാം പക വീട്ടാൻ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യം മത്സരത്തിൽ ഹോം സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത് എന്നതിനാൽ നിരവധി കാണികൾ ബ്ലാസ്റ്റേഴ്സിനെ പിന്തുണക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാംഗ്ലൂരു എഫ് സിക്കെതിരെ കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ നരകം തീർക്കുമെന്നത് ഉറപ്പാണ്.

ഒടുവിൽ സഹലിന്റെ മാവും പൂത്തു

നന്ദിയുള്ളവനാണ് ഈ സാമുറായ്?സൈനിങ് പകരമായി ബ്ലാസ്റ്റേഴ്സിന് പ്രതിഫലം കിട്ടും??