in ,

ലൂണയുടെ കാര്യം സെറ്റാണ്🔥പക്ഷെ ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ഇഷ്ടപ്പെടുന്ന മറ്റൊരു ഫോറിൻ താരത്തിന്റെ അപ്ഡേറ്റ് ഇതാണ്..

സന്തോഷ വാർത്ത കാത്തിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേണ്ടി അഡ്രിയാൻ ലൂണയുടെ കരാർ പുതുക്കിയ ഗംഭീര അപ്ഡേറ്റ് നൽകിയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആശ്വാസം നൽകിയത്.

സന്തോഷ വാർത്ത കാത്തിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേണ്ടി അഡ്രിയാൻ ലൂണയുടെ കരാർ പുതുക്കിയ ഗംഭീര അപ്ഡേറ്റ് നൽകിയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആശ്വാസം നൽകിയത്.

അടുത്ത സീസണിൽ നായകൻ ലൂണ ബ്ലാസ്റ്റേഴ്സ് ജേഴ്സിൽ കളിക്കുമോ ഇല്ലയോ എന്ന് അഭ്യൂഹങ്ങൾക്ക് വ്യക്തമായ ഉത്തരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നൽകിയത്. 2027 വരെയുള്ള രണ്ടു വർഷത്തെ പുതിയ കരാറിൽ കൂടിയാണ് അഡ്രിയൻ ലൂണ ക്ലബ്ബുമായി ഒപ്പുവച്ചത്.

ഉറുഗ്വേ സൂപ്പർതാരത്തിനെ ടീമിൽ കേരള ബ്ലാസ്റ്റേഴ്സ് നിലനിർത്തിയെങ്കിലും അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ തുടരണമെന്ന്  ആരാധകർ ആഗ്രഹിക്കുന്ന മറ്റൊരു വിദേശ താരത്തിന്റെ ഭാവിയെ കുറിച്ചും ആരാധകർക്ക് ആശങ്കയുണ്ട്.

ഒന്നുകൂടി മെച്ചപ്പെട്ട ഓഫർ ബ്ലാസ്റ്റേഴ്സിൽ നിന്ന് സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവായ ദിമിത്രിയോസ് ആഗ്രഹിക്കുന്നുണ്ടെങ്കിലും ദിമിയുടെ ആഗ്രഹപ്രകാരമുള്ള മെച്ചപ്പെട്ട ഓഫർ നൽകുവാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.

ദിമിയുടെ കാര്യത്തിൽ താരം ആഗ്രഹിച്ച പോലെ ഓഫറുകൾ നൽകുവാൻ ബ്ലാസ്റ്റേഴ്‌സ് നിലവിൽ തയ്യാറല്ലത്തതിനാൽ അടുത്ത സീസണിൽ ദിമിത്രിയോസ് ടീമിൽ തുടരാനുള്ള സാധ്യതകൾ കുറഞ്ഞുവരികയാണ്. മാത്രമല്ല മറ്റു ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ ദിമിക്ക് മുന്നിലുണ്ട്.

ലൂണയുടെ സന്തോഷവാർത്തക്ക് പിന്നാലെ ഇവാന്റെ പകരക്കാരനെ കുറിച്ചുള്ള അപ്ഡേറ്റ്..

ലൂണ ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കാൻ മുന്നോട്ട് വെച്ച “നിബന്ധന”ഇതാണ്