ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് മാർച്ച് 13 നടക്കുന്ന പോരാട്ടത്തിൽ മോഹൻ ബഗാനെയാണ് തങ്ങളുടെ ഹോം സ്റ്റേഡിയമായ കൊച്ചിയിൽ വച്ച് നേരിടാൻ ഒരുങ്ങുന്നത്.
ഈ മത്സരത്തിനുശേഷം മാർച്ച് 30ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ എവേ മത്സരത്തിൽ ജംഷഡ്പൂര് എഫ്സിയാണ് എതിരാളികൾ. ഈ വർഷം നടന്ന സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയപ്പെടുത്തി ടൂർണമെന്റിൽ നിന്നും പുറത്താക്കിയ ടീം കൂടിയാണ് ജംഷഡ്പൂര് എഫ് സി.
ഇന്ന് നടന്ന മുംബൈ സിറ്റി എഫ്സിയുമായുള്ള മത്സരത്തിൽ ഒരു ഗോളിന്റെ സമനില സ്വന്തമാക്കിയ ജംഷഡ്പൂര് എഫ്സിക്ക് അടുത്ത മത്സരത്തിൽ നേരിടേണ്ടത് കേരള ബ്ലാസ്റ്റേഴ്സിനെയാണ്. എന്നാൽ ബ്ലാസ്റ്റേഴ്സിന് നേരിടും മുൻപ് ജംഷഡ്പൂര് എഫ്സിക്ക് തിരിച്ചടി ലഭിച്ചിരിക്കുകയാണ്.
ഇന്നത്തെ മത്സരത്തിന്റെ അവസാന നിമിഷം പ്രധാന താരമായ ഡാനിയേൽ ചീമ റെഡ് കാർഡ് വാങ്ങിയതോടെ സസ്‌പെൻഷൻ കാരണം ബ്ലാസ്റ്റേഴ്സിനെതിരെ അടുത്ത മത്സരത്തിൽ താരം കളിക്കില്ല എന്ന് ഉറപ്പായി. ഇതോടെ ബ്ലാസ്റ്റേഴ്സിന് മുന്നിലും വിജയപ്രതീക്ഷകൾ ഉയർന്നിട്ടുണ്ട്.