in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പൊളിയാണ്😍🔥ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച് പോലും അത്ഭുതപ്പെട്ടു പോയി..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ തുടങ്ങുന്നതിനു മുമ്പായി വമ്പൻ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത സീസണിന് വേണ്ടി ഒരുങ്ങുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ തുടങ്ങുന്നതിനു മുമ്പായി വമ്പൻ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത സീസണിന് വേണ്ടി ഒരുങ്ങുന്നത്.

കഴിഞ്ഞ മൂന്ന് സീസണുകളിൽ തുടർച്ചയായി ടീമിനെ പരിശീലിപ്പിച്ച ഇവാൻ വുകമനോവിച് ടീം വിട്ടതോടെ അടിമുടി മാറ്റങ്ങളായിരിക്കും പുതിയ കോച്ചിന് കീഴിൽ ബ്ലാസ്റ്റേഴ്‌സ് ടീമിൽ കാണാൻ കഴിയുക.

ഇവാൻ ആശാന് പകരം സ്വീഡിഷ് പരിശീലകനായ മൈകൽ സ്റ്റാറെയെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ പുതിയ പരിശീലകനായി പ്രഖ്യാപിച്ചിരുന്നു. ഏഷ്യയിലെ തന്നെ വലിയ ആരാധക കൂട്ടങ്ങളിൽ ഒന്നായ മഞ്ഞപ്പടയുടെ ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നതിന് പിന്നാലെ ശക്തമായ പിന്തുണയാണ് പുതിയ കോച്ചിന് ലഭിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ സൈൻ ചെയ്തതിന് പിന്നാലെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഓപ്പൺ ചെയ്ത സ്വീഡിഷ് പരിശീലകന് നിമിഷനേരങ്ങൾ കൊണ്ട് ലഭിച്ചത് പതിനായിര കണക്കിന് പിന്തുണക്കാരാണ്. നിലവിൽ ഏകദേശം ഒരു ലക്ഷത്തിലധികം പിന്തുണക്കാർ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലഭിച്ചിട്ടുണ്ട്, കൂടാതെ ഇനിയും കൂടുതൽ ഫാൻ പിന്തുണ പുതിയ പരിശീലകന്ലഭിക്കുമെന്ന് ഉറപ്പാണ്.

ബ്ലാസ്റ്റേഴ്സിൽ എത്തുന്നതിന് മുമ്പ് തന്നെ പുതിയ റെക്കോർഡ് സ്വന്തമാക്കി സ്റ്റാറെ😍

ഈസ്റ്റ് ബംഗാളിൽ ദിമ്മിയെ പൂട്ടാൻ അദ്ദേഹത്തിന്റെ മുൻ എതിരാളി ബ്ലാസ്റ്റേഴ്സിൽ ഉണ്ട്