in ,

OMGOMG LOVELOVE CryCry LOLLOL AngryAngry

ആകാശ് മിശ്രയുടെ റെക്കോർഡ് ട്രാൻസ്ഫർ ബാധിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ തന്ത്രങ്ങളെയാണ്..

സെപ്റ്റംബർ മാസത്തിൽ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി ടീമുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മികച്ച ട്രാൻസ്ഫർ നീക്കങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ ഓരോ ക്ലബ്ബുകളും ട്രാൻസ്ഫർ മാർക്കറ്റിൽ നടത്തി കൊണ്ടിരിക്കുന്നത്.

സെപ്റ്റംബർ മാസത്തിൽ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി ടീമുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മികച്ച ട്രാൻസ്ഫർ നീക്കങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ ഓരോ ക്ലബ്ബുകളും ട്രാൻസ്ഫർ മാർക്കറ്റിൽ നടത്തി കൊണ്ടിരിക്കുന്നത്.

ഇന്ത്യൻ ഫുട്ബോളിലെ ഈ സീസണിലെ ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും മികച്ച ഇന്ത്യൻ സൈനിങ്ങുകളിൽ ഒന്നാണ് കഴിഞ്ഞ ദിവസം ഒഫീഷ്യൽ പ്രഖ്യാപനം നടന്നത്. ഹൈദരാബാദ് എഫ്സിയിൽ നിന്നും യുവ സൂപ്പർ താരമായ ആകാശ് മിശ്രയെ മുംബൈ സിറ്റി എഫ്സി സ്വന്തമാക്കിയത് ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്ക് താരങ്ങളിൽ ഒരാളായ ആകാശ് മിശ്രയുടെ സൈനിങ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ വെല്ലുവിളി മറികടന്നാണ് മുംബൈ സിറ്റി എഫ്സി നേടുന്നത്. എന്നാൽ മോഹൻ ബഗാനെ പോലെ തന്നെ ഈ ട്രാൻസ്ഫറിൽ ബ്ലാസ്റ്റേഴ്സിനും നിരാശ ലഭിച്ചിട്ടുണ്ട്.

മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ ലെഫ്റ്റ് ബാക്ക് താരമായ സുബാഷിഷ് ബോസിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് രംഗത്തുണ്ടായിരുന്നു, എന്നാൽ പുതിയൊരു ലെഫ്റ്റ് ബാക്ക് താരത്തിനെ കൊണ്ടുവന്നാൽ മാത്രമേ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് സുബാശിഷ് ബോസിനെ വിൽക്കുകയുള്ളൂ എന്നതൊരു വസ്തുതയാണ്.

ആകാശ് മിഷ്രയെ കൊണ്ടുവരാൻ മോഹൻ ബഗാൻ ശ്രമിച്ചെങ്കിലും ശ്രമങ്ങൾ പാളിയതിനാൽ ഇപ്പോൾ സുബാഷിഷ് ബോസ്സിന്റെ കാര്യത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് തലവേദനയാണ്. നിലവിൽ ടീമിലുള്ള മികച്ച ലെഫ്റ്റ് ബാക്ക് താരമായ സുബാഷിഷ് ബോസിനെ വിൽക്കാൻ മോഹൻ ബഗാൻ തയ്യാറാകുമോയെന്നാണ് ചോദ്യം.

ഒറ്റയടിക്ക് മൂന്നു കിടിലൻ ഇന്ത്യൻ സൈനിങ്ങുകൾ തൂക്കി?ഇത് സൂപ്പർ ട്രാൻസ്ഫർ നീക്കം?

ഒരു പ്രതിമ ഉണ്ടാക്കുന്ന പണം ഉണ്ടെങ്കിൽ ഈ നാട് എന്നേ ഫുട്ബോൾ കളിച്ച് രക്ഷപ്പെട്ടേനെ..