in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

കിടിലൻ സ്‌ട്രൈക്കറെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

പോളി കൊയ്‌ലി, ശബ്നം റായ്, കൃഷ്ണപ്രിയ, ഗാഥാ,അനിത മനോജ്,എന്നീ പ്രതിരോധ താരങ്ങളെയും തനു, നിസാറി എന്നീ ഗോൾ കീപ്പർമാരെയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു.പുരുഷ ടീമിനെ പോലെ വനിതാ ടീമിനും കൃത്യമായ പ്രാധാന്യം ബ്ലാസ്റ്റേഴ്‌സ് നൽകുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് വനിതാ ടീമിലും മികച്ച താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. വരും ദിവസങ്ങളിൽ കൂടുതൽ വനിതാ താരങ്ങളുടെ പ്രഖ്യാപനം വനിതാ ടീം പ്രഖ്യാപിക്കും.

കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീം ഒരു സൈനിങ്‌ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ സ്‌ട്രൈക്കർ അപൂർണ നർസാറി സൈനിങ്ങാണ് ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീം പ്രഖ്യാപിച്ചത്. വനിതാ ടീമിന്റെ ഏറ്റവും മികച്ച സൈനിംഗുകളിലൊന്നാണ് അപൂർണയുടേത് എന്ന് നിസ്സംശയം പറയാം.

2022 ലെ ഇന്ത്യൻ വനിതാ ലീഗിൽ ഗോളുകൾ അടിച്ചു കൂട്ടിയ താരമാണ് അപൂർണ. വനിതാ ലീഗിൽ ഇന്ത്യൻ ആരോസിന് വേണ്ടി കളിച്ച അപൂർണ സീസണിൽ എട്ട് ഗോളുകൾ നേടി ഇന്ത്യൻ ആരോസിന്റെ ടോപ് സ്‌കോറരാണ് അപൂർണ നർസാരി.

എന്ത് കൊണ്ടും ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീം നടത്തിയ ഏറ്റവും മികച്ച നീക്കങ്ങളിൽ ഒന്ന് തന്നെയാണ് അപൂർണയുടെ സൈനിങ്‌ എന്നാണ് ആരാധകർ പ്രതികരിക്കുന്നത്.

നേരത്തെ പോളി കൊയ്‌ലി, ശബ്നം റായ്, കൃഷ്ണപ്രിയ, ഗാഥാ,അനിത മനോജ്,എന്നീ പ്രതിരോധ താരങ്ങളെയും തനു, നിസാറി എന്നീ ഗോൾ കീപ്പർമാരെയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു.

പുരുഷ ടീമിനെ പോലെ വനിതാ ടീമിനും കൃത്യമായ പ്രാധാന്യം ബ്ലാസ്റ്റേഴ്‌സ് നൽകുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് വനിതാ ടീമിലും മികച്ച താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. വരും ദിവസങ്ങളിൽ കൂടുതൽ വനിതാ താരങ്ങളുടെ പ്രഖ്യാപനം വനിതാ ടീം പ്രഖ്യാപിക്കും.

വിൻസിനെതിരായ ടി20 പരമ്പരയിലും സഞ്ജു; ബിസിസിഐയുടെ നിർണായക നീക്കങ്ങൾ

ട്രിപ്പിൾ എച്ച് പണി തുടങ്ങി; ആരാധകരുടെ പ്രിയപ്പെട്ട മുൻ എൻഎക്സ്റ്റി താരം മെയിൻ റോസ്‌റ്ററിലേക്ക്