ഇന്ത്യൻ സൂപ്പർ ലീഗിന്റെ വിന്റർ ട്രാൻസ്ഫർ വിൻഡോക്ക് ശേഷമുള്ള രണ്ടാം പാദ മത്സരങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. ഇന്നിതാ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
കരുത്തന്മാരായ ഒഡിഷ എഫിസിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. നിലവിൽ ഈ മത്സരത്തിനെ ബന്ധപ്പെട്ട് നിർണായക്കരമായ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുകയാണ് മലയാളം കമൻ്റേറ്റർ ഷൈജു ദാമോദരൻ.
ഷൈജുവിന്റെ റിപ്പോർട്ട് പ്രകാരം ഒഡിഷക്കെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനിൽ ഡിമിട്രിയോസിനൊപ്പം മറ്റൊരു വിദേശ താരം കളിക്കില്ല. പകരം മലയാളി താരം നിഹാൽ സുധീഷോ ഇഷാൻ പണ്ഡിതയോയായിരിക്കും ആദ്യ ഇലവനിൽ ബ്ലാസ്റ്റേഴ്‌സിനായി പന്ത് തട്ടുക.
?? Nihal Sudeesh or Ishan Pandita likely to start as striker; with Dimitrios Diamantakos against Odisha FC. @Shaiju_official #KBFC pic.twitter.com/EzQ8wCTtjE
— KBFC XTRA (@kbfcxtra) February 1, 2024
നിലവിലെ അഭ്യൂഹംങ്ങൾ പ്രകാരം ഫെഡോർ സെർണിച്ച് മധ്യനിരയിൽ കളിക്കുന്നത് കൊണ്ടാണ് മുന്നേറ്റത്തിൽ ഇന്ത്യൻ താരം കളിക്കുന്നെയെന്നാണ്. ഇതോടെ പരിക്കേറ്റ പെപ്രക്ക് പകരം ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ തിരിച്ചെത്തിയ ജസ്റ്റിൻ ബ്ലാസ്റ്റേഴ്‌സിനായി തന്റെ ആദ്യ മത്സരം ബെഞ്ചിലായിരിക്കും ഇരിക്കുവായെന്ന് ഇതോടെ ഏകദേശം ഉറപ്പായിട്ടുണ്ട്.