in , , , , , ,

CryCry OMGOMG LOVELOVE AngryAngry

ജീക്സന്റെ കാര്യം ആശങ്കയിൽ; അപ്‌ഡേറ്റുമായി മാർക്കസ് മെർഗുലോ

കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ജീക്സൺ സിങ് അടുത്ത സീസണിൽ ക്ലബ്ബിൽ തുടരുമോ എന്ന കാര്യത്തിൽ ആശങ്കകൾ വർധിക്കുന്നു. പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോയാണ് താരത്തിന്റെ കാര്യത്തിലെ ആശങ്ക വ്യകത്മാക്കിയത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ജീക്സൺ സിങ് അടുത്ത സീസണിൽ ക്ലബ്ബിൽ തുടരുമോ എന്ന കാര്യത്തിൽ ആശങ്കകൾ വർധിക്കുന്നു. പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോയാണ് താരത്തിന്റെ കാര്യത്തിലെ ആശങ്ക വ്യകത്മാക്കിയത്.

ALSO READ: താങ്ക്യു ഇഷാൻ; താരം മറ്റൊരു ക്ലബ്ബിലേക്ക്

മുംബൈ സിറ്റി എഫ്സി താരം അപ്പൂയ മോഹൻ ബഗാനിലേക്കടുത്തതായി മാർക്കസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുംബൈ സിറ്റി എഫ്സിക്ക് അപ്പൂയയെ വിൽക്കാൻ താൽപര്യമില്ലെങ്കിലും താരത്തിന് കൂടുമാറാൻ ആഗ്രഹുമുണ്ട്. ഇതോടെയാണ് അപ്പൂയയുടെ കാര്യത്തിൽ ബഗാന് ഗുണകരമായത്.

ALSO READ: സ്പെയിനിൽ നിന്നൊരു താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി റിപോർട്ടുകൾ

പേപ്പർ വർക്കുകൾ പൂർത്തിയായിട്ടില്ലെങ്കിലും താരം ബഗാനിലേക്ക് പോകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ബഗാന്റെ ഈ നീക്കം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവാൻ സാദ്ധ്യതകൾ ഏറെയാണ്. കാരണം ജീക്സൺ സിംഗിനെ സ്വന്തമാക്കാൻ മുംബൈ നേരത്തെ തന്നെ ശ്രമങ്ങൾ നടത്തിയിരുന്നു. അപ്പൂയയെ അവർക്ക് നഷ്ടമായാൽ തീർച്ചയായും മുംബൈ ജീക്സണ് വേണ്ടി ശ്രമങ്ങൾ ശക്തമാക്കും.

ALSO READ; ഇതൊക്കെയാണ് സൈനിങ്‌; ബയേൺ ഇതിഹാസത്തെ തൂക്കി മോഹൻ ബഗാൻ

ജീക്സണ് ബ്ലാസ്റ്റേഴ്സിൽ അടുത്ത സീസൺ വരെ കരാറുണ്ടെങ്കിലും താരം ഇത് വരെ പുതിയ കരാർ ഒപ്പ് വെച്ചിട്ടില്ല. അതിനാൽ താരത്തെ ബ്ലാസ്റ്റേഴ്സിന് വിൽക്കാൻ പറ്റുന്ന അവസാനത്തെ ട്രാൻസ്ഫർ വിൻഡോയാണിത്. ഈ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചാൽ പിന്നെ താരത്തിന് ഫ്രീ ഏജന്റ് ആയി മുംബൈയിൽ പോകാം.

ALSO READ: ഇന്ത്യയ്ക്ക് വീണ്ടും ഫിഫ ബാൻ കിട്ടിയേക്കും?;കാരണം സ്ടിമാച്ച്

ഇങ്ങനെ പോയാൽ ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ഫീ ലഭിക്കില്ല. അതിനാൽ താരത്തെ ഫ്രീ ആയി വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ് താല്പര്യപ്പെടില്ലെന്ന് മാർക്കസ് വ്യക്തമാക്കുന്നു. ചുരുക്കി പറഞ്ഞാൽ താരം ഈ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുമ്പ് ബ്ലാസ്റ്റേഴ്സിൽ പുതിയ കരാറിൽ ഒപ്പിട്ടില്ലെങ്കിലും താരത്തെ ബ്ലാസ്റ്റേഴ്‌സ് വിൽക്കുമെന്നും പൂർണമായും ഉറപ്പുള്ള കാര്യമാണ്.

ഇന്ത്യയ്ക്ക് വീണ്ടും ഫിഫ ബാൻ കിട്ടിയേക്കും?;കാരണം സ്ടിമാച്ച്

തൽകാലത്തേക് സമാധാനിക്കാം; ജീക്സൺ സിംഗിന്റെ കാര്യത്തിൽ പുതിയ വഴി തിരിവ്…