in ,

LOVELOVE LOLLOL OMGOMG CryCry

ISL ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് കടുത്ത എതിരാളികൾ

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൊച്ചിയിലെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ കൊൽക്കത്തൻ വമ്പൻമാരാണെന്ന് റിപ്പോർട്ട്‌

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൊച്ചിയിലെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ കൊൽക്കത്തൻ വമ്പൻമാരാണെന്ന് റിപ്പോർട്ട്‌.

ഒക്ടോബർ 7-ന് കൊച്ചിയിൽ ആരംഭിക്കുന്ന 2022-2023 ഇന്ത്യൻ സൂപ്പർ ലീഗ് 9 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ കൊച്ചിയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഈസ്റ്റ്‌ ബംഗാൾ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ യു എ ഇ യിൽ പ്രീസീസൺ പരിശീലനം നടത്തുകയാണ്.

പരിശീലകൻ ഇവാൻ വുകോമാനോവിചിനു കീഴിൽ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം ആദ്യമായി കേരളത്തിന്റെ മണ്ണിലെത്തിക്കാൻ പുതിയ താരങ്ങളുമായ് പുതിയ സീസണിന് കേരള ബ്ലാസ്റ്റേഴ്‌സ് ഗംഭീര ഒരുക്കങ്ങളാണ് നടത്തുന്നത്.

ബ്ലാസ്റ്റേഴ്‌സ് യുഎഇയിൽ 2-3 മത്സരങ്ങൾ കളിക്കും, ശേഷം കേരളത്തിലേക്ക് വരുന്നു?

മുൻ ബ്ലാസ്റ്റേഴ്‌സ് താരം പുതിയ ക്ലബ്ബിൽ..!!