in

ഇന്ന് ജയിച്ചാൽ ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനലിൽ??

131-പതിപ്പ് ഡ്യൂറണ്ട് കപ്പിന്റെ ക്വാർട്ടർ ഫൈനൽ റൗണ്ട് ലക്ഷ്യം വെച്ചുകൊണ്ട് ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് റൗണ്ടിലെ തങ്ങളുടെ അവസാന മത്സരത്തിന് വേണ്ടി കളത്തിലിറങ്ങുകയാണ്

131-പതിപ്പ് ഡ്യൂറണ്ട് കപ്പിന്റെ ക്വാർട്ടർ ഫൈനൽ റൗണ്ട് ലക്ഷ്യം വെച്ചുകൊണ്ട് ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് റൗണ്ടിലെ തങ്ങളുടെ അവസാന മത്സരത്തിന് വേണ്ടി കളത്തിലിറങ്ങുകയാണ്.

ഇന്ന് വൈകുന്നേരം 3 മണിക്ക് നടക്കുന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ ആർമി ഗ്രീനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ഇന്നത്തെ മത്സരത്തിൽ ആർമി ഗ്രീനെ തോൽപ്പിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനലിൽ ഇടം നേടാം, ബ്ലാസ്റ്റേഴ്സിന് വിജയിക്കാനായില്ലെങ്കിൽ ഡ്യൂറണ്ട് കപ്പിൽ നിന്നും മടങ്ങാം.

2 മത്സരങ്ങൾ അവശേഷിക്കുണ്ടെങ്കിലും ഇന്ന് ബ്ലാസ്റ്റേഴ്സിനെതിരെ പരാജയപ്പെട്ടാൽ ആർമി ഗ്രീൻ പുറത്താകും.

നിലവിൽ കേരള ബ്ലാസ്റ്റേഴ്സിനും ആർമി ഗ്രീനും 4 പോയന്റ് വീതമാണുള്ളത്, 2 മത്സരങ്ങൾ ബാക്കിയുള്ള ആർമി ഗ്രീൻ ബ്ലാസ്റ്റേഴ്സിനോട് തോൽക്കുകയും അടുത്ത മത്സരത്തിൽ ഒഡിഷയോട് വിജയിക്കുകയും ചെയ്താൽ 7 പോയന്റ് വീതം നേടി ബ്ലാസ്റ്റേഴ്‌സ്, ആർമി ഗ്രീൻ എന്നിവർ ഒപ്പമെത്തും.

എന്നാൽ പോയന്റ് തുല്യമായി വരികയാണെങ്കിൽ ഗ്രൂപ്പ്‌ റൗണ്ടിൽ ഏറ്റുമുട്ടിയ മത്സരത്തിൽ വിജയം നേടിയ ബ്ലാസ്റ്റേഴ്‌സ് ഹെഡ് ടു ഹെഡ് ആനുകൂല്യത്തിൽ ക്വാർട്ടർ ഫൈനലിൽ ഇടം നേടും. എന്തായാലും ഇന്ന് ജയിച്ചാൽ മാത്രം കേരള ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ സ്ഥാനമുറപ്പിക്കാം.

ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ആരാകും? ലൂണ മുതൽ മോംഗിൽ വരെ ക്യാപ്റ്റൻമാർ..

ഫിഫ വേൾഡ് കപ്പ്‌ ഗോൾഡൻ ബൂട്ട് നേടിയ താരം വരുന്നു..