in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ആരാകും? ലൂണ മുതൽ മോംഗിൽ വരെ ക്യാപ്റ്റൻമാർ..

2022-2023 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ നായക പദവി അർഹിക്കുന്ന നിരവധി താരങ്ങളാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലുള്ളത്.

2022-2023 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ നായക പദവി അർഹിക്കുന്ന നിരവധി താരങ്ങളാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലുള്ളത്.

വരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ആംബാൻഡ് ആര് ധരിക്കുമെന്നാണ് ആരാധകർ ചോദിക്കുന്നത്.

കഴിഞ്ഞ സീസണുകളിൽ ബ്ലാസ്റ്റേഴ്‌സ് നായകന്മാരായ അഡ്രിയാൻ ലൂണ, ജെസൽ എന്നിവർ തന്നെയായിരിക്കും ഇത്തവണ ബ്ലാസ്റ്റേഴ്സിനെ നയിക്കുക.

പരിക്ക് കാരണം ജെസൽ കളത്തിന് പുറത്തിരുന്നപ്പോൾ ടീമിന്റെ നായക്ത്വം ഏറ്റെടുത്തു ഫൈനൽ മത്സരം വരെയെത്തിച്ച അഡ്രിയാൻ ലൂണ ഈ സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ആകുമെന്ന പ്രതീക്ഷയിലാണ് ഫാൻസ്‌.

അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ജെസലിനെയായിരിക്കും ടീമിന്റെ നായകനായി നിയോഗിക്കുക എന്നാണ് നിലവിൽ നമുക്ക് മനസിലാക്കാൻ കഴിയുന്നത്.

കൂടാതെ ഡിഫെൻസീവ് യൂണിറ്റ് നയിക്കാൻ കഴിഞ്ഞ സീസണിലേത് പോലെ മാർക്കോ ലെസ്കോവിച് ഉണ്ടാകും.

ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനം വഹിച്ചു പരിചയമുള്ള സ്പാനിഷ് ഡിഫെൻഡർ വിക്ടർ മോംഗിൽ ക്യാപ്റ്റൻ അല്ലെങ്കിലും ക്യാപ്റ്റനെ പോലെ ബ്ലാസ്റ്റേഴ്‌സ് നിരയെ കളത്തിനുള്ളിൽ മുന്നോട്ട് നയിക്കാൻ ഉണ്ടാകുമെന്നത് ആശ്വാസകരമാണ്.

കേറിവാടാ മക്കളേ.. വീണ്ടും ഇവാൻ ആശാന്റെ ക്ഷണം?

ഇന്ന് ജയിച്ചാൽ ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനലിൽ??