in

CryCry LOLLOL LOVELOVE AngryAngry

ബ്ലാസ്റ്റേഴ്‌സ് vs അൽ വഹ്ദ മത്സരം, ലൈവ് ഉണ്ടോ? സത്യാവസ്ഥ ഇതാണ്..

യു എ ഇ പ്രീസീസൺ പര്യടനത്തിന്റെ ഭാഗമായി ഇന്ന് യു എ ഇ ടോപ് ഡിവിഷൻ ക്ലബ്ബായ അൽ വഹ്ദയുമായി കേരള ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരം കളിക്കുമെന്ന തരത്തിൽ ശക്തമായ വാർത്തകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

യു എ ഇ പ്രീസീസൺ പര്യടനത്തിന്റെ ഭാഗമായി ഇന്ന് യു എ ഇ ടോപ് ഡിവിഷൻ ക്ലബ്ബായ അൽ വഹ്ദയുമായി കേരള ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരം കളിക്കുമെന്ന തരത്തിൽ ശക്തമായ വാർത്തകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് vs അൽ വഹ്ദ മത്സരത്തിന്റെ ലൈവ് ദൃശ്യങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ യു എ ഇ പ്രീസീസൺ ടൂറിന്റെ സംഘാടകരായ H16സ്പോർട്സ് യൂട്യൂബ് ചാനലിലൂടെ പ്രദർശിപ്പിക്കുമെന്നാണ് ഈ വാർത്തകളിൽ ചൂണ്ടികാട്ടുന്നത്.

H16സ്പോർട്സിന്റെ തന്നെ പേരിലുള്ള ഒരു യൂട്യൂബ് ചാനലാണ് ഈ വാർത്തയുടെയെല്ലാം ഉറവിടം. എന്നാൽ നമുക്ക് കിട്ടുന്ന വിവരങ്ങൾ അനുസരിച്ചു ഈ പ്രചരിക്കുന്ന വാർത്തകൾ എല്ലാം വ്യാജമാണ്.

H16സ്പോർട്സിന് ഒഫീഷ്യൽ ആയി ഒരു യൂട്യൂബ് ചാനൽ ഇതുവരെ ഇല്ല എന്നത് വ്യക്തമാണ്, അവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഈ മത്സരത്തെ കുറിച്ചുള്ള യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

H16sports എന്ന പേരിലുള്ള വ്യാജ യൂട്യൂബ് ചാനലിൽ നിന്നും പ്രചരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് vs അൽ വഹ്ദ മത്സരത്തെ കുറിച്ചുള്ള വാർത്തകൾ വ്യാജമാണ് എന്നത് തന്നെ വസ്തുത.

OFFICIAL: ISL ഫിക്സചറുകൾ ഇന്നറിയാം?

വെൽസാവോയുമായി പ്രീസീസൺ മത്സരം നാളെ?