in

LOVELOVE OMGOMG LOLLOL CryCry AngryAngry

ക്വാർട്ടർ ഫൈനലിൽ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് കിടിലൻ എതിരാളികൾ?

ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ആരായിരിക്കുമെന്നാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ അന്വേഷിക്കുന്നത്

പ്രതീക്ഷകൾക്കുമപ്പുറം ആരാധകരെ ത്രസിപ്പിച്ചു ഡ്യൂറണ്ട് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം കപ്പ് നേടുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

ഇത്തവണത്തെ ഡ്യൂറണ്ട് കപ്പ്‌ ക്വാർട്ടർ ഫൈനലിൽ ഇടം നേടുന്ന ഒരേയൊരു റിസർവ് ടീമെന്ന നേട്ടമാണ് പരിശീലകൻ തോമസിന് കീഴിൽ ബ്ലാസ്റ്റേഴ്സിന്റെ ചുണകുട്ടികൾ സ്വന്തമാക്കിയത്.

എന്തായാലും ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ആരായിരിക്കുമെന്നാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ അന്വേഷിക്കുന്നത്.

ഇക്കാര്യത്തിൽ ഒരു പുതിയ അപ്ഡേറ്റ് നൽകാൻ aaveshamclub ന് കഴിയും. ഗ്രൂപ്പ് ഡി യിൽ നിന്നും രണ്ടാം സ്ഥാനക്കാരായി ക്വാർട്ടർ ഫൈനലിൽ ഇടം നേടിയ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഗ്രൂപ്പ് എ യിൽ നിന്നും യോഗ്യത നേടിയ ടീമുകളിലൊന്നായിരിക്കും.

അതിനാൽ തന്നെ ഐ ലീഗ് ക്ലബ്ബായ മുഹമ്മദൻ എസ്.സി അല്ലെങ്കിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബാംഗ്ലൂരു എഫ്സി ടീമുകളിൽ ഒരു ടീമിനെയായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യൂറണ്ട് കപ്പ്‌ ക്വാർട്ടർ ഫൈനലിൽ നേരിടുക.

ഖത്തർ വേൾഡ് കപ്പ് ആര് നേടും? ഡയസ് പറഞ്ഞത്..

ലോകത്തിലെ മികച്ച താരം അവനാണ് – ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം സംസാരിക്കുന്നു