in , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ലോകത്തിലെ മികച്ച താരം അവനാണ് – ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം സംസാരിക്കുന്നു

പെലെ, മറഡോണ, റൊണാൾഡോ നസാരിയോ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി തുടങ്ങി ഫുട്ബോളിനെ കാൽകീഴിലാക്കിയ മുൻനിര കളിക്കാരുടെ പേരുകളാണ് ഫുട്ബോൾ ലോകത്തെ പല പ്രമുഖരും ചൂണ്ടി കാണിക്കുന്നത്

ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം ആരാണ് എന്നത് ഇപ്പോഴും ഫുട്ബോൾ പണ്ഡിതൻമാർക്കിടയിലും വ്യക്തമായ ഉത്തരമില്ലാത്ത ചോദ്യമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

പെലെ, മറഡോണ, റൊണാൾഡോ നസാരിയോ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി തുടങ്ങി ഫുട്ബോളിനെ കാൽകീഴിലാക്കിയ മുൻനിര കളിക്കാരുടെ പേരുകളാണ് ഫുട്ബോൾ ലോകത്തെ പല പ്രമുഖരും ചൂണ്ടി കാണിക്കുന്നത്.

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ജോർഹെ പെരേര ഡയസ് തന്നെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും മികച്ച താരം ആരാണെന്ന് വെളിപ്പെടുത്തി.

ഒരു ഇന്റർവ്യൂവിനിടെയാണ് ഡയസ് ഇക്കാര്യം പറയുന്നത്. അർജന്റീന സ്വദേശിയായ ഡയസ് ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയുടെ സാധ്യതകളെ കുറിച്ച് സംസാരിക്കുകയായിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസ്സി നമ്മുടെ ടീമിലുണ്ടായിട്ടും വേൾഡ് കപ്പ്‌ ഇതുവരെ നേടാൻ കഴിയാത്തത് എന്നെ അമ്പരപ്പിക്കുന്നുവെന്നാണ് ഡയസ് പറഞ്ഞത്.

കൂടാതെ ഖത്തറിൽ വെച്ച് നടക്കുന്ന വേൾഡ് കപ്പിൽ ലയണൽ മെസ്സിയും അർജന്റീനയും കിരീടം നേടണമെന്ന ആഗ്രഹവും ഡയസ് പങ്കുവെച്ചു.

ക്വാർട്ടർ ഫൈനലിൽ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് കിടിലൻ എതിരാളികൾ?

പുത്തൻ മാറ്റങ്ങൾ, ഇത്തവണ ISL കിടിലൻ രീതിയിൽ?