in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് മുൻ സൂപ്പർ താരം പുതിയ ക്ലബ്ബിൽ ചേർന്നു?

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 18 മത്സരങ്ങൾ കളിച്ച താരം 5 ഗോളുകൾ മഞ്ഞകുപ്പായത്തിൽ നേടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഇഷ്ടം നേടിയെടുത്താണ് താരം ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞത്

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ വിദേശ സൂപ്പർ താരമായിരുന്ന ഇംഗ്ലീഷ് മുന്നേറ്റ നിര താരം ഗാരി ഹൂപ്പർ പുതിയ ക്ലബ്ബിൽ ജോയിൻ ചേർന്നതായി ഒഫീഷ്യൽ പ്രഖ്യാപനം.

34 വയസുകാരനായ ഇംഗ്ലണ്ട് സ്വദേശി ഗാരി ഹൂപ്പർ 2020-2021 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സ് കുപ്പായത്തിൽ പന്ത് തട്ടിയത്.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 18 മത്സരങ്ങൾ കളിച്ച താരം 5 ഗോളുകൾ മഞ്ഞകുപ്പായത്തിൽ നേടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഇഷ്ടം നേടിയെടുത്താണ് താരം ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞത്.

നിലവിൽ സൈപ്രസ് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ഒമോനോയയാണ് ഗാരി ഹൂപ്പറെ സ്വന്തമാക്കിയിട്ടുള്ളത്. ഒരു വർഷത്തെ കരാറിൽ താരത്തെ സ്വന്തമാക്കിയത് ക്ലബ്ബ്‌ തന്നെ ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ടോട്ടനം ഹോട്സ്പറിന്റെ യൂത്ത് അക്കാദമിയിലൂടെ കളി ആരംഭിച്ച ഗാരി ഹൂപ്പർ നോർവിച് സിറ്റി, സെലിറ്റിക് തുടങ്ങി ഇംഗ്ലണ്ടിലെ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സ് താരം പുതിയ ക്ലബ്ബിലേക്ക്..

ബ്ലാസ്റ്റേഴ്‌സ് vs യുഎഇ ക്ലബ്ബ്‌ പ്രീസീസൺ മത്സരം ഇന്ന്..