in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് യുഎഇ പ്രീസീസൺ അവസാനിപ്പിച്ചതിന്റെ പിന്നിലെ കാരണം ഇതാണ്..

20 ദിവസത്തോളം നീണ്ട പ്രീസീസൺ പരിശീലനമാണെങ്കിലും പ്ലാൻ ചെയ്തത് പോലെ കൂടുതൽ പ്രീസീസൺ മത്സരങ്ങൾ യു എ ഇ യിൽ കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞിട്ടില്ല.

ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിന് മുന്നോടിയായി ഒരുക്കങ്ങൾ നടത്തുവാൻ വേണ്ടി ദുബായിലെ പ്രീസീസൺ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിൽ വിമാനം ലാൻഡ് ചെയ്യും.

20 ദിവസത്തോളം നീണ്ട പ്രീസീസൺ പരിശീലനമാണെങ്കിലും പ്ലാൻ ചെയ്തത് പോലെ കൂടുതൽ പ്രീസീസൺ മത്സരങ്ങൾ യു എ ഇ യിൽ കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞിട്ടില്ല.

പുതിയ താരങ്ങൾ എത്തിയതോടെ കൂടുതൽ പ്രീസീസൺ മത്സരങ്ങൾ കളിച്ചുകൊണ്ട് ടീമെന്ന നിലയിൽ കൂടുതൽ മെച്ചപ്പെടുക എന്നത് തന്നെയാണ് പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ നയം.

യു എ ഇ യിലെ ലീഗുകൾ ഉടൻ ആരംഭിക്കുമെന്ന സാഹചര്യത്തിൽ യു എ ഇ ക്ലബ്ബുകളുമായി കൂടുതൽ പ്രീസീസൺ മത്സരങ്ങൾ കളിക്കുകയെന്ന സാധ്യതകൾ കേരള ബ്ലാസ്റ്റേഴ്സിനു മുന്നിൽ അവസാനിച്ചതോടെയാണ് ദുബായിലെ പ്രീസീസൺ അവസാനിപ്പിച്ചു പെട്ടെന്ന് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് കേരളത്തിലേക്ക് മടങ്ങുന്നതിന്റെ പിന്നിലെ കാരണം.

ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായി കൂടുതൽ സൗഹൃദ മത്സരങ്ങൾ കളിക്കുന്നതിന്റെ ഭാഗമായി ഇനി കേരളത്തിലെത്തി ഇവിടെയുള്ള ക്ലബ്ബുകളുമായി പ്രീസീസൺ മത്സരങ്ങൾ കളിക്കുക എന്നതാണ് കേരള ബ്ലാസ്റ്റേഴ്സിനു മുന്നിലുള്ള വഴികൾ.

കേരള യുണൈറ്റഡ് പോലെയുള്ള ക്ലബ്ബുകളുമായി പ്രീസീസൺ മത്സരങ്ങൾ കളിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ആരാധകർ കൂടി സ്റ്റേഡിയങ്ങളിലേക്ക് തിരിച്ചെത്തുന്നതോടെ ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കേണ്ടത് കേരള ബ്ലാസ്റ്റേഴ്‌സ് മുഴുവൻ ടീമിന്റെയും ഉത്തരവാദിത്വമാണ്.

ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത കളി പുറത്തെടുക്കുവാൻ ടീമിനെ ഒന്നായി ഒരുമിച്ചു കൂടുതൽ മികച്ച തലത്തിലേക്കും, ശാരീരികമായും മാനസികമായും തയ്യാറാക്കുക എന്നത് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസണിൽ ലക്ഷ്യമിടുന്നത്.

ഇതാണ് മഞ്ഞപ്പട പവർ?ഇവാന് പറയാനുള്ളത്?

യുഎഇ പ്രീസീസൺ കൊണ്ട് ബ്ലാസ്റ്റേഴ്സിന് എന്ത് നേട്ടം? ഇവാൻ പറയുന്നതിങ്ങനെ..