in , , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ബ്ലാസ്റ്റേഴ്സിന്റെ നാളത്തെ മത്സരം കാണാൻ ഫാൻസിന് പ്രവേശനം??പക്ഷെ…

സെപ്റ്റംബർ 17 നാളെ വൈകുന്നേരം 4:30 ന് കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന മൈതാനമായ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന എം. എ കോളേജ് ടീമിനെതിരായ സൗഹൃദ മത്സരം കാണാനാണ് ആരാധകർക്ക് അവസരമുള്ളത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പ്രീസീസൺ സൗഹൃദ മത്സരം കാണാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അവസരമൊരുക്കി കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ്‌.

സെപ്റ്റംബർ 17 നാളെ വൈകുന്നേരം 4:30 ന് കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന മൈതാനമായ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന എം. എ കോളേജ് ടീമിനെതിരായ സൗഹൃദ മത്സരം കാണാനാണ് ആരാധകർക്ക് അവസരമുള്ളത്.

പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ഹോം മത്സരങ്ങളും കാണാൻ കഴിയുന്ന സീസൺ ടിക്കറ്റ് എടുത്തവരിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരം കാണാൻ പ്രവേശനമുള്ളത്.

സീസൺ ടിക്കറ്റ് എടുത്തവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇ-മെയിൽ വഴി മെസ്സേജ് ചെയ്താണ് മത്സരം കാണാൻ അവസരം ലഭിച്ച വിവരം അറിയിക്കുക. അതിനാൽ സീസൺ ടിക്കറ്റ് എടുത്തവർ തങ്ങളുടെ ഇ-മെയിലിൽ മെസ്സേജ് വന്നിട്ടുണ്ടോയെന്ന് ചെക്ക് ചെയ്യുക.

2499 രൂപയുടെ സീസൺ ടിക്കറ്റ് എടുത്തവർക്ക് ഒരുപാട് ആകർഷകമായ അവസരങ്ങൾ ലഭിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്.

സാധാരണ മാച്ച് ടിക്കറ്റുകളിൽ നിന്നും 40 ശതമാനം ഇളവോടെ ലഭിക്കുന്ന സീസൺ ടിക്കറ്റ് കൈവശമുള്ളവർക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലനം കാണാനും അവസരമുണ്ട്. Paytminsider വഴിയാണ് ടിക്കറ്റ് ബുക്ക്‌ ചെയ്യാനാവുക.

മൂന്നു മലയാളികൾ, നാല് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ.. ഇന്ത്യൻ ടീം പ്രഖ്യാപിച്ചു?

ഗില്ലിന് പരിക്ക്? ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സങ്കട വാർത്ത..