in

ബ്ലാസ്റ്റേഴ്‌സ് താരം പുതിയ ക്ലബ്ബിൽ..

സാൽഗോകർ, സ്പോർട്ടിങ് ഗോവ തുടങ്ങിയവയുടെ യൂത്ത് അക്കാദമിയിലൂടെ വളർന്ന താരം മുംബൈ സിറ്റി, ഒഡിഷ, ഡൽഹി ഡൈനമോസ്‌, ഐസ്വാൾ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി കുപ്പായമണിഞ്ഞിട്ടുണ്ട്

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ആൽബിനോ ഗോമസ് ഇനി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ്‌ എഫ്സി ഗോവക്കൊപ്പം പന്ത് തട്ടും.

എഫ്സി ഗോവ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ച ട്രെയിനിങ് വീഡിയോയിൽ ആൽബിനോ ഗോമസ് പരിശീലനം ചെയ്യുന്നതായി നമുക്ക് കാണാം.

2020 മുതൽ 2022 വരെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിലുൾപ്പടെ 24 മത്സരങ്ങളിൽ ഗോൾപോസ്റ്റിന് കാവൽ നിന്ന താരമാണ് ആൽബിനോ ഗോമസ്.

കൂടാതെ സാൽഗോകർ, സ്പോർട്ടിങ് ഗോവ തുടങ്ങിയവയുടെ യൂത്ത് അക്കാദമിയിലൂടെ വളർന്ന താരം മുംബൈ സിറ്റി, ഒഡിഷ, ഡൽഹി ഡൈനമോസ്‌, ഐസ്വാൾ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി കുപ്പായമണിഞ്ഞിട്ടുണ്ട്.

യുഎഇ ക്ലബ്ബിനെതിരെ ബ്ലാസ്റ്റേഴ്‌സ് ലൈനപ്പ് പ്രഖ്യാപിച്ചു, ലൈവ് ലിങ്ക് ഇതാ..

ബ്ലാസ്റ്റേഴ്സിലേക്ക് ഇന്ത്യൻ താരം വരുന്നു..