in

LOVELOVE LOLLOL CryCry

കേരള ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനലിൽ കടന്നു??

2022-ലെ ഡ്യൂറണ്ട് കപ്പിന്റെ കിരീടം ലക്ഷ്യമാക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

2022-ലെ ഡ്യൂറണ്ട് കപ്പിന്റെ കിരീടം ലക്ഷ്യമാക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

ഇന്ന് നടന്ന മത്സരത്തിൽ ആർമി ഗ്രീനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറിയത്, ഇതോടെ 7 പോയന്റ് നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യൂറണ്ട് കപ്പ് ക്വാർട്ടർ ഫൈനലിൽ ഇടം നേടി.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഐമൻ (35), അരിത്ര (45) എന്നിവരാണ് ഗോളുകൾ നേടിയത്. സീസണിൽ മികച്ച കളി കാഴ്ച വെക്കുന്ന ഐമന്റെ പ്രകടനം കയ്യടികൾ അർഹിക്കുന്നതാണ്.

ആർമി ഗ്രീന് ഇതിനകം 4 പോയന്റ് ഉണ്ട്, അടുത്ത മത്സരത്തിൽ ഒഡിഷയെ തോൽപ്പിച്ചാൽ 7 പോയന്റ് നേടി ബ്ലാസ്റ്റേഴ്സിനൊപ്പം പോയന്റ് തുല്യമാകും, എന്നാൽ ഹെഡ് ടു ഹെഡ് മത്സരിച്ചതിൽ വിജയം നേടിയ ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനലിൽ സ്ഥാനമുറപ്പിക്കും.

ഇത്തവണ ISL നടക്കുന്നത് ഈ ദിവസങ്ങളിൽ

കിടിലൻ റെക്കോർഡ് നേടി കേരള ബ്ലാസ്റ്റേഴ്‌സ്