in

LOVELOVE OMGOMG LOLLOL AngryAngry

നെക്സ്റ്റ് ജെൻ കപ്പ്‌ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് സമ്മാനിച്ചത് ഗുണങ്ങൾ..

ലോകഫുട്ബോളിലെ മികച്ച ലീഗിൽ കളിക്കുന്ന ടീമുകളുടെ യൂത്ത് ടീമുമായി നടന്ന നെക്സ്റ്റ് ജെൻ കപ്പിൽ ടോട്ടൻഹാം ഹോട്സ്പറിന്റെ യൂത്ത് ടീമിനോട് എതിരില്ലാത്ത 7 ഗോൾ തോൽവി വഴങ്ങിയ കൊമ്പന്മാർ, രണ്ടാം മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് 4-1 എന്ന സ്കോറിനാണ് പരാജയം രുചിച്ചത്.

UK യിൽ വെച്ച് നടന്ന നെക്സ്റ്റ് ജെൻ കപ്പ്‌ മത്സരങ്ങൾ തങ്ങൾക്ക് വളരെയധികം ഉപകാരപ്പെട്ടുവെന്നും, ടോപ് ലെവലിൽ മികച്ച ഫുട്ബോൾ എങ്ങനെയാണ് കളിക്കേണ്ടതെന്നറിയാൻ ഈ മത്സരങ്ങൾ സഹായകമായെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നെക്സ്റ്റ് ജെൻ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീം നായകനായ ആയുഷ് അധികാരി.

ലോകഫുട്ബോളിലെ മികച്ച ലീഗിൽ കളിക്കുന്ന ടീമുകളുടെ യൂത്ത് ടീമുമായി നടന്ന നെക്സ്റ്റ് ജെൻ കപ്പിൽ ടോട്ടൻഹാം ഹോട്സ്പറിന്റെ യൂത്ത് ടീമിനോട് എതിരില്ലാത്ത 7 ഗോൾ തോൽവി വഴങ്ങിയ കൊമ്പന്മാർ, രണ്ടാം മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് 4-1 എന്ന സ്കോറിനാണ് പരാജയം രുചിച്ചത്.

“നെക്സ്റ്റ് ജെൻ കപ്പ്‌ മത്സരങ്ങൾ കളിക്കാൻ കഴിയുന്നത് നല്ലതാണ്. യൂറോപ്യൻ ഫുട്ബോളിന്റെ ക്വാളിറ്റിയും പേസുമെല്ലാം എനിക്കറിയാൻ കഴിഞ്ഞു. ടോപ് ലെവലിൽ മികച്ച ഫുട്ബോൾ കളിക്കാൻ ആവശ്യമായതെന്താണെന്ന്, ടോപ് ലെവലിൽ കളിക്കുന്ന ടീമുകളുടെ യൂത്ത് ടീമുകൾക്കെതിരെ കളിച്ചപ്പോൾ എനിക്ക് മനസ്സിലായി.” – ആയുഷ് അധികാരി പറഞ്ഞു.

Khelnow

നെക്സ്റ്റ് ജെൻ കപ്പിന് ശേഷം നടന്ന സൗഹൃദ മത്സരത്തിൽ ഇംഗ്ലീഷ് ക്ലബ്ബായ എഎഫ്സി വീമ്പിൾഡണിനോട്‌ 3-3 എന്ന സ്കോറിന്റെ സമനില നേടിയെടുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് യൂത്ത് ടീമിന് കഴിഞ്ഞിട്ടുണ്ട്. UK യിൽ നിന്ന് തിരിച്ചെത്തിയതിനു ശേഷം ഡ്യൂറണ്ട് കപ്പ്‌ മത്സരങ്ങൾ ലക്ഷ്യമാക്കിയാണ് ഇനി കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം ജേഴ്സിയണിയുന്നത്.

ഇനിയാണ് കളി? ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹീറോ കൊച്ചിയിലെത്തി…

വിപി സുഹൈർ ബ്ലാസ്റ്റേഴ്‌സിലേക്കില്ല; പകരം മലയാളി താരത്തെ വെച്ച് പദ്ധതി പൂർത്തികരിക്കാൻ ബ്ലാസ്റ്റേഴ്‌സ്