in , , , , ,

LOVELOVE CryCry OMGOMG LOLLOL

വിപി സുഹൈർ ബ്ലാസ്റ്റേഴ്‌സിലേക്കില്ല; പകരം മലയാളി താരത്തെ വെച്ച് പദ്ധതി പൂർത്തികരിക്കാൻ ബ്ലാസ്റ്റേഴ്‌സ്

വിപി സുഹൈറിനെ ടീമിലെത്തിക്കാൻ സാധിക്കാത്തതോടെ ബ്ലാസ്റ്റേഴ്‌സിൽ ഒരു ഇന്ത്യൻ സ്ട്രൈക്കറുടെ അഭാവം വ്യക്തമാവുകയാണ്. വിപി സുഹൈറിന് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് പല ഇന്ത്യൻ സ്ട്രൈക്കർമാരെയും ലക്ഷ്യമിട്ടുവെങ്കിലും ആ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.

കേരളാ ബ്ലാസ്റ്റേഴ്‌സ് ഏറെ ശ്രമങ്ങൾ നടത്തി ടീമിലെത്തിക്കാൻ ശ്രമിച്ച താരമായിരുന്നു വിപി സുഹൈർ. എന്നാൽ ബ്ലാസ്റ്റേഴ്‌സ് എത്ര ശ്രമങ്ങൾ നടത്തിയിട്ടും സുഹൈറിനെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല. താരം ഈസ്റ്റ് ബംഗാളിലേക്ക് പോകുന്നു എന്നുള്ളതാണ് ഏറ്റവും പുതിയ വാർത്തകൾ.

വിപി സുഹൈറിനെ ടീമിലെത്തിക്കാൻ സാധിക്കാത്തതോടെ ബ്ലാസ്റ്റേഴ്‌സിൽ ഒരു ഇന്ത്യൻ സ്ട്രൈക്കറുടെ അഭാവം വ്യക്തമാവുകയാണ്. വിപി സുഹൈറിന് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് പല ഇന്ത്യൻ സ്ട്രൈക്കർമാരെയും ലക്ഷ്യമിട്ടുവെങ്കിലും ആ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.

മികച്ച ഇന്ത്യൻ സ്ട്രൈക്കർമാരെ ടീമിലെത്തിക്കാനാവത്തതോടെ പുതിയ പദ്ധതികൾക്ക് ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്.

ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം കെപി രാഹുലിനെ അടുത്ത സീസണിൽ സ്ട്രൈക്കർ പൊസിഷനിൽ കളിപ്പിക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം.

റൈറ്റ്, ലെഫ്റ്റ് വിങ്ങുകളിലായിരുന്നു നേരത്തെ കെപി രാഹുൽ ബ്ലാസ്റ്റേഴ്‌സിൽ കളിച്ചിരുന്നത്. എന്നാൽ ഒരു ഇന്ത്യൻ സ്ട്രൈക്കർ ഇല്ലാത്തതിനാൽ രാഹുലിനെ വിങ്ങിൽ നിന്നും മാറ്റി സ്ട്രൈക്കർ പൊസിഷനിൽ കളിപ്പിക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ തിരുമാനം.

നെക്സ്റ്റ് ജെൻ കപ്പ്‌ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് സമ്മാനിച്ചത് ഗുണങ്ങൾ..

സഞ്ജുവിന് ഇത് സുവർണാവസരം