in , , , , ,

LOLLOL LOVELOVE CryCry OMGOMG AngryAngry

താങ്ക്യു ഇഷാൻ; താരം മറ്റൊരു ക്ലബ്ബിലേക്ക്

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ മുന്നേറ്റതാരം ഇഷാൻ പണ്ഡിത ക്ലബ്ബ് വിടുന്നു. താരത്തിന് ബ്ലാസ്റ്റേഴ്‌സിൽ അടുത്ത സീസൺ വരെ കരാറുണ്ടങ്കിലും സമയക്കുറവാണ് താരത്തിന്റെ പ്രധാന പ്രശ്നം.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ മുന്നേറ്റതാരം ഇഷാൻ പണ്ഡിത ക്ലബ്ബ് വിടുന്നു. താരത്തിന് ബ്ലാസ്റ്റേഴ്‌സിൽ അടുത്ത സീസൺ വരെ കരാറുണ്ടങ്കിലും സമയക്കുറവാണ് താരത്തിന്റെ പ്രധാന പ്രശ്നം.

കഴിഞ്ഞ സീസണിൽ ടീമിലെത്തിയ താരത്തിന് മുന്നേറ്റനിരയിൽ കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. കിട്ടിയ അവസരമാമാവട്ടെ താരം മുതലാക്കുകയും ചെയ്തിട്ടില്ല. ഇതോടെയാണ് ക്ലബ്ബ് വിടാൻ താരവും താരത്തെ വിടാൻ ക്ലബ്ലും ഒരുങ്ങുന്നത്.

ലഭ്യമാകുന്ന റിപ്പോർട്ട് അനുസരിച്ച് താരത്തിനായി നിരവധി ക്ലബ്ബുകൾ രംഗത്തുണ്ട്. ഐ ലീഗിൽ നിന്നും താരത്തിനായി ആവശ്യക്കാറുണ്ട്.

ഇതിൽ താരത്തെ ലോൺ വ്യവസ്ഥയിൽ ടീമിലെത്തിക്കാൻ ചില ക്ലബ്ബുകൾ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ മറ്റു ചില ക്ലബ്ബുകൾ താരത്തെ സ്ഥിരകരാറിൽ സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ സ്ഥിര കരാറിൽ സ്വന്തമാക്കാൻ ശ്രമിക്കുന്നവർക്ക് താരത്തെ ബ്ലാസ്റ്റേഴ്‌സ് വിൽക്കാനാണ് സാധ്യത.

എന്തായാലും പണ്ഡിത അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാവില്ലെന്ന് തന്നെയാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്‌സ് വിടുമോ?? താരത്തെ സ്വന്തമാക്കാൻ വമ്പന്മാർ രംഗത്ത്…

പോരാട്ടവീര്യം അവസാനിക്കില്ല; പോർച്ചുഗൽ ക്യാമ്പിൽ നിന്നുമൊരു സന്തോഷവാർത്ത