in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഡച്ച് ലീഗിലെ വമ്പന്മാരോട് മുട്ടാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം; ഇത് അഭിമാന നിമിഷം

20 കാരനായ വിബിൻ കേരളാ പോലീസ് അക്കാദമിയുടെയും കേരളാ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലൂടെയും പന്ത് തട്ടിയാണ് പ്രൊഫഷണൽ ഫുട്ബാളിലേക്ക് എത്തുന്നത്. ഇന്ത്യൻ ആരോസിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലാണ് വിബിൻ ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിൽ അരങ്ങേറ്റം നടത്തുന്നത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് വളരെ സന്തോഷകരമായ ഒരു വാർത്ത പുറത്ത് വരികയാണ്. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം വിബിൻ മോഹൻ ഗ്രീസിലേക്ക് പോകുന്നു എന്നുള്ളതാണ് ആ വാർത്തകൾ. ഗ്രീക്ക് ക്ലബ് ഓഎഫ്ഐ ക്രീറ്റിനിലെക്കാണ് വിബിൻ പോകുന്നത്.

ഒരു മാസത്തെ പരിശീലനത്തിനായാണ് താരം ഗ്രീസിലേക്ക് പോകുന്നത്. ഗ്രീസിലെ ഫസ്റ്റ് ഡിവിഷൻ ക്ലബാണ് ഒഎഫ്ഐ ക്രീറ്റ്. അതിനാൽ തന്നെ വിബിൻ മോഹന് വലിയൊരു അവസരമാണ് ലഭിച്ചരിക്കുന്നത്. ക്ലബ് തന്നെ ഇക്കാര്യം അറിയിച്ചിരിക്കുകയാണ്.

ക്രീറ്റിനോടപ്പം പ്രീസീസണിൽ പങ്കെടുക്കാനും ഫസ്റ്റ് ടീമിനോടപ്പം പരിശീലനം നടത്താനുമാണ്‌ വിബിന് അവസരം ലഭിച്ചിരിക്കുന്നത്. കൂടാതെ ക്ലബ്ബിന്റെ പരിശീലന മത്സരത്തിലും വിബിൻ കളത്തിലിറങ്ങും. ക്രീറ്റ് ഈ മാസം നെതർലണ്ടിൽ പ്രീസീസൺ പര്യടനം നടത്തുന്നുണ്ട്. ഡച്ച് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുമായി ക്രീറ്റ് കളിക്കും. ഈ മത്സരത്തിലൊക്കെ കളത്തിലിറങ്ങാൻ വിബിന് സാധിക്കുമെന്നത് അദ്ദേഹത്തിന് ലഭിച്ച വലിയ അവസരമാണ്.

ഡച്ച് ഫസ്റ്റ് ഡിവിഷൻ ക്ലബായ അയാക്സ്, ഫെയ്‌നറൂദ്, പിഎസ്വി, തുടങ്ങിയ ക്ലബ്ബുകളുമായി ഒഎഫ്ഐ ക്രീറ്റ് പരിശീലന മത്സരം കളിക്കുന്നുണ്ട്. ഇതിൽ ചില മത്സരങ്ങളിൽ വിപിന് അവസരം ലഭിച്ചേക്കാം. കൂടാതെ ദുസാൻ ടാഡിച്ച്, ബെർഗ്വൈൻ, തുടങ്ങിയ താരങ്ങൾ കളിക്കുന്ന ക്ലബ്ബുകൾക്കെതിരെ കളി കാണാൻ അവസരം ലഭിക്കുന്നത് പോലും വിപിന് വലിയ അവസരമാണ്.

20 കാരനായ വിബിൻ കേരളാ പോലീസ് അക്കാദമിയുടെയും കേരളാ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലൂടെയും പന്ത് തട്ടിയാണ് പ്രൊഫഷണൽ ഫുട്ബാളിലേക്ക് എത്തുന്നത്. ഇന്ത്യൻ ആരോസിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലാണ് വിബിൻ ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിൽ അരങ്ങേറ്റം നടത്തുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരത്തെ സ്വന്തമാക്കാനൊരുങ്ങി ചെന്നൈ…

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കാൻ ഐഎസ്എലിലെ മൂന്ന് വമ്പൻ ക്ലബ്ബുകൾ രംഗത്ത്…