രണ്ടു വർഷമായി എഫ്‌സി ഗോവക്കൊപ്പമുള്ള മൊറോക്കൻ താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കാൻ പോവുകയാണ്. ഫ്രീ ഏജന്റായി മാറുന്ന സദൂയി ഗോവ വിടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ അവസരം മുതലെടുത്ത് താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം നടത്തുന്നത്. മികച്ചൊരു നീക്കമാണ് ക്ലബ് നടത്തുന്നത്.
കഴിഞ്ഞ സീസണിന് മുന്നോടിയായി എഫ്‌സി ഗോവയിലെത്തിയ സദൂയി ഗംഭീരപ്രകടനമാണ് നടത്തിയത്. ഒൻപത് ഗോളുകളും ഒൻപത് അസിസ്റ്റുകളും താരം കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി സ്വന്തമാക്കി. ഈ സീസണിൽ ആ നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞില്ലെങ്കിലും അഞ്ചു ഗോളുകൾ ലീഗിൽ ഇതുവരെ നേടിയ താരം രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്.
ഐ എസ് എലിന്റെ സമീപ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട വിദേശ താരങ്ങളിൽ ഒരാളാണ് നോവ സദോയി എന്തായാലും ബ്ലാസ്റ്റേഴ്‌സ് താരത്തെ ടീമിൽ എത്തിച്ചാൽ അത് ഗുണം ചെയ്യും.
മുപ്പതുകാരനായ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞാൽ നേട്ടം തന്നെയാണ്. മുന്നേറ്റനിരയിൽ എല്ലാ പൊസിഷനിലും കളിക്കാൻ കഴിയുന്ന താരം ഗോളടിക്കാനും അതിനു അവസരമൊരുക്കാനും മിടുക്കനാണ്. അതേസമയം നോവ സദൂയി ടീമിലെത്തുകയാണെങ്കിൽ ബ്ലാസ്റ്റേഴ്‌സിൽ നിലവിലുള്ള താരങ്ങളിൽ ആരാണ് പുറത്തു പോവുകയെന്ന കാര്യത്തിൽ വ്യക്തതയില്ല.