in , ,

LOVELOVE OMGOMG AngryAngry LOLLOL CryCry

കേരളാ ബ്ലാസ്റ്റേഴ്‌സ് മലബാറിലേക്ക്; സന്തോഷ വാർത്ത

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയിലാണ് എങ്കിലും കേരളാ ബ്ലാസ്റ്റേഴ്സിന് കേരളമെമ്പാടും ആരാധകരുണ്ട്. പ്രത്യേകിച്ച് മലബാർ ഭാഗങ്ങളിൽ നിന്നും വലിയ ആരാധക പിന്തുണ ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്നുണ്ട്. കൊച്ചിയിൽ കളി കാണാനെത്തുന്ന മലബാറിലെ ഫുട്ബോൾ ആരാധകർ നേരത്തെ തന്നെ വാർത്തകളിൽ ഇടംപിടിച്ചതാണ്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയിലാണ് എങ്കിലും കേരളാ ബ്ലാസ്റ്റേഴ്സിന് കേരളമെമ്പാടും ആരാധകരുണ്ട്. പ്രത്യേകിച്ച് മലബാർ ഭാഗങ്ങളിൽ നിന്നും വലിയ ആരാധക പിന്തുണ ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്നുണ്ട്. കൊച്ചിയിൽ കളി കാണാനെത്തുന്ന മലബാറിലെ ഫുട്ബോൾ ആരാധകർ നേരത്തെ തന്നെ വാർത്തകളിൽ ഇടംപിടിച്ചതാണ്.

ഇപ്പോഴിതാ ബ്ലാസ്‌റ്റേഴ്‌സിനെ സ്നേഹിക്കുന്ന മലബാറിലെ ആരാധകർക്ക് ഒരു സന്തോഷവാർത്ത വന്നിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ വർഷം കോഴിക്കോട് സൗഹൃദ മത്സരം കളിയ്ക്കാൻ ഒരുങ്ങുന്നു എന്നുള്ളതാണ്. ക്ലബ്ബിന്റെ ആരാധക പിന്തുണ കേരളത്തിൽ എല്ലാ ഭാഗത്തും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട് സൗഹൃദ മത്സരം കളിയ്ക്കാൻ ഒരുങ്ങുന്നത്.

കോഴിക്കോട് ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരം കളിക്കാനെത്തുമ്പോൾ മലബാറിൽ നിന്നുള്ള ആരാധകർക്ക് അതൊരു മികച്ച അനുഭവമാവുമെന്നുറപ്പാണ്. മലബാറിന്റെ ഫുട്ബോൾ സ്നേഹം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് നേരിട്ടറിയാനുള്ള അവസരം കൂടിയാകുമത്. സെവൻസ് മത്സരങ്ങളിൽ പോലും സ്റ്റേഡിയം നിറയുന്ന മലബാറിൽ ബ്ലാസ്റ്റേഴ്സിന്റെ സൗഹൃദമത്സരം കാണാനും ആയിരങ്ങളെത്തുമെന്നുറപ്പാണ്.

കോഴിക്കോടിന് പുറമെ തിരുവനന്തപുരത്തും ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരം കളിക്കാൻ പദ്ധതിയിടുന്നുണ്ട്.കഴിഞ്ഞ പ്രീ സീസണിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് കോഴിക്കോടും തിരുവനന്തപുരത്തും സൗഹൃദ മത്സരം കളിയ്ക്കാൻ ആലോചിച്ചിരുന്നുവെന്നും എന്നാൽ കഴിഞ്ഞ പ്രീ സീസണിൽ യുഎഇയിൽ കൂടുതൽ കാലം തങ്ങേണ്ടി വന്നതിനാൽ ആ പദ്ധതികൾ നടപ്പിലായില്ല എന്നും ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ ഭരദ്ധ്വാജിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയുന്നു.

കൂടാതെ അടുത്ത പ്രീ സീസൺ യുഎഇയ്ക്ക് പുറമെ ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും നടത്താൻ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നുണ്ട്. ബ്ലാസ്‌റ്റേഴ്‌സിനെ അന്താരാഷ്ട്ര ബ്രാൻഡ് ആക്കുന്നതിനുള്ള നീക്കമാണ് ബ്ലാസ്റ്റേഴ്‌സ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

content highlights: kerala blasters to malabar

അവനെ ഇനിയും ബാഴ്സയിൽ നിർത്തരുത്, ഉടൻ വിറ്റഴിക്കണം; ബാഴ്സ താരത്തിനെതിരെ രൂക്ഷവിമർശനവുമായി ആരാധകർ

കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഓഗ്ബച്ച കളിക്കാത്തതിന് കാരണം ഇതാണ്..