ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ഹൈദരാബാദ് എഫ്സി വിജയിച്ചിരുന്നു.
അത്ര പ്രധാനമല്ലാത്ത ഈ മത്സരത്തിൽ ഹൈദരാബാദ് എഫ്സിയുടെ മുഖ്യതാരമായ ഓഗ്ബച്ച കളിക്കാനിറങ്ങിയിരുന്നില്ല. ബ്ലാസ്റ്റേഴ്സിനെതിരെ ഓഗ്ബച്ചയെ എന്തുകൊണ്ട് ടീമിൽ എടുത്തില്ല എന്ന ചോദ്യത്തിന് മത്സരശേഷം ഹൈദരാബാദ് പരിശീലകൻ മറുപടി നൽകി.
“അവസാന പരിശീലന സെഷനിൽ വെച്ച് അദ്ദേഹത്തിന് ചെറിയ പരിക്കിന്റെ പ്രശ്നമുണ്ടായിരുന്നു, പക്ഷെ സീരിയസ് ആയിട്ടുള്ളതല്ല. തീർച്ചയായും അദ്ദേഹം സെമിഫൈനലിനു തയ്യാറാകും.”
“ഒരുപക്ഷെ ഇന്നത്തെ മത്സരം ഞങ്ങൾക്ക് നിർണ്ണായകമാണെങ്കിൽ അദ്ദേഹം ഇന്ന് കളിച്ചേനെ.” – മനോലോ മാർക്കസ് പറഞ്ഞു.
അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ് പ്ലസിലും കാണാനാവും.