in , , , , ,

AngryAngry OMGOMG LOLLOL CryCry LOVELOVE

അവനെ എന്തിന് സൈൻ ചെയ്തു? വീണ്ടുമൊരു മണ്ടത്തരം ആവർത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ്

സമീപ കാലത്തായി ബ്ലാസ്റ്റേഴ്‌സ് കാണിച്ച ഏറ്റവും വലിയ ബുദ്ധിമോശമായിരുന്നു മഹേഷ് സിങ്. ഇത്രയും മികച്ച ടാലന്റുള്ള താരത്തെ ബ്ലാസ്റ്റേഴ്സിന് കൃത്യമായി ഉപയോഗിക്കാനായില്ല. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും മഹേഷ് സിംഗിന്റെ കാര്യം ആവർത്തിക്കാൻ പോകുകയാണ്

കേരളാ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുകയും എന്നാൽ ടീമിൽ ഒരൊറ്റ അവസരം പോലും കൊടുക്കാതെ മറ്റു ടീമുകളിലേക്ക് ലോൺ വ്യവസ്ഥയിൽ അയച്ച്, ഒടുവിൽ ക്ലബ് വിറ്റഴിക്കുകയും ചെയ്ത താരമാണ് നോറം മഹേഷ് സിങ്. ബ്ലാസ്റ്റേഴ്‌സ് കൃത്യമായി ഉപയോഗിക്കാത്ത മഹേഷ് സിങ് ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച വിങ്ങർമാരിൽ ഒരാളായി മാറുകയും ദേശീയ ടീമിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്.

സമീപ കാലത്തായി ബ്ലാസ്റ്റേഴ്‌സ് കാണിച്ച ഏറ്റവും വലിയ ബുദ്ധിമോശമായിരുന്നു മഹേഷ് സിങ്. ഇത്രയും മികച്ച ടാലന്റുള്ള താരത്തെ ബ്ലാസ്റ്റേഴ്സിന് കൃത്യമായി ഉപയോഗിക്കാനായില്ല. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും മഹേഷ് സിംഗിന്റെ കാര്യം ആവർത്തിക്കാൻ പോകുകയാണ് ബികാഷ് സിങ്ങിലൂടെ.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ട്രാവു എഫ്സിയിൽ നിന്നും സ്വന്തമാക്കിയ താരമാണ് ബികാഷ് സിങ്. എന്നാൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് സീനിയർ സ്‌ക്വാഡിൽ ഉൾപ്പെടുത്താതെ ഐ ലീഗ് ക്ലബ് മൊഹമ്മദൻസ് എസ്സിയ്ക്ക് ലോൺ വ്യവസ്ഥയിൽ നൽകുകയായിരുന്നു.

താരത്തിന് കൂടുതൽ മത്സരം പരിചയം ലഭിക്കാനാണ് താരത്തെ ലോണിൽ അയച്ചത് എന്നാണ് ആരാധകർ കണക്ക് കൂട്ടിയത്. ഇത്തവണ താരത്തെ ബ്ലാസ്റ്റേഴ്‌സ് സീനിയർ സ്‌ക്വാഡിൽ ഉൾപ്പെടുത്തുമെന്നും ആരാധകർ കണക്ക് കൂട്ടിയിരുന്നു, എന്നാലിപ്പോൾ താരത്തെ വീണ്ടും ലോണിൽ അയക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്. മാധ്യമ പ്രവത്തകൻ ആശിഷ് നെഗിയുടെ റിപ്പോർട്ട് പ്രകാരം ഐ ലീഗിലേക്കോ ഐഎസ്എൽ ക്ലബ്ബുകളിലേക്കോ താരത്തെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ലോണിൽ അയക്കുമെന്നാണ്.

നേരത്തെ, 2 വർഷത്തെ കരാറിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ആ രണ്ട് സീസണും താരം ലോണിലേക്ക് പോകുമ്പോൾ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു മഹേഷ് സിംഗിനെ ആവർത്തിക്കുകയാണോ എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്. ലെഫ്റ്റ് വിങ്ങർ, റൈറ്റ് വിങ്ങർ, അറ്റാക്കിങ് മിഡ്ഫീൽഡർ എന്നീ പൊസിഷനുകളിൽ കളിക്കാൻ കെൽപ്പുള്ള ബികാഷ് കഴിഞ്ഞ സീസണിൽ മൊഹമ്മദൻസ് എസ്സിയെ ഐ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ്.

ബ്ലാസ്റ്റേഴ്സ് പരിശീലകൻ മുതൽ ഐഎസ്എല്ലിലെ വമ്പന്മാർ വരെ ഇന്ത്യൻ പരിശീലക കുപ്പായത്തിലേക്ക്

ഒരാൾ കൂടി പുറത്തേക്ക്; ബ്ലാസ്റ്റേഴ്സിന്റെ പുതിയ ട്രാൻസ്ഫർ വാർത്തകളറിയാം….