in

യൂറോപ്പിൽ നിന്നുമൊരു കിടിലൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നു??

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്‌ ട്രാൻസ്ഫറുകൾ റൂമറുകൾ വരുന്നത്.

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്‌ ട്രാൻസ്ഫറുകൾ റൂമറുകൾ വരുന്നത്.

കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്സ് ഇഷാൻ പണ്ഡിതയെ തങ്ങളുടെ അടുത്ത ഇന്ത്യൻ താരമായി സൈൻ ചെയ്തെന്ന് ശക്തമായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇനി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഒഫീഷ്യൽ പ്രഖ്യാപനം മാത്രമാണ് ഇഷാൻ പണ്ഡിതയുടെ കാര്യത്തിൽ അവശേഷിക്കുന്നത്.

അതേസമയം യൂറോപ്പിൽ നിന്നുമുള്ള ഒരു സെന്റർ ബാക്ക് താരത്തിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തുവെന്ന് ശക്തമായ റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ക്രൊയേഷ്യയുടെ 27 കാരനായ മാരിയോ സാബിച്ച് എന്ന താരത്തിനെയാണ് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യാൻ ഒരുങ്ങുന്നതെന്ന് ട്രാൻസ്ഫർ റൂമറുകൾ സൂചിപ്പിക്കുന്നത്.

സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന താരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി കരാറിൽ എത്തിയിട്ടുണ്ടെന്നാണ് ട്രാൻസ്ഫർ റൂമറിൽ പറയുന്നത്. താരത്തിന്റെ സൈനിംഗ് ഈയാഴ്ചയോടെ ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കുമെന്നും ഫ്രീ ഏജന്റായി തുടരുന്ന താരത്തിനെ ഫ്രീ ട്രാൻസ്ഫറിലൂടെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒഫീഷ്യൽ; ഡ്യൂറൻഡ് കപ്പിനായി കൊമ്പന്മാർ തയ്യാർ; സ്‌ക്വാഡ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്…

ലൂക്ക മോഡ്രിചിന്റെ നാട്ടിൽ നിന്നുമൊരു കിടിലൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്??റൂമറുകൾ ശക്തമാകുന്നു..