in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ലൂക്ക മോഡ്രിചിന്റെ നാട്ടിൽ നിന്നുമൊരു കിടിലൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്??റൂമറുകൾ ശക്തമാകുന്നു..

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും വിദേശ താരങ്ങൾ ഉൾപ്പെടെ നിരവധി സൈനിങ്ങുകൾ നടത്താനാണ് ലക്ഷ്യം വെക്കുന്നത്. ഈ മാസം അവസാനത്തോടെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ പോകുകയാണ്.

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും വിദേശ താരങ്ങൾ ഉൾപ്പെടെ നിരവധി സൈനിങ്ങുകൾ നടത്താനാണ് ലക്ഷ്യം വെക്കുന്നത്. ഈ മാസം അവസാനത്തോടെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ പോകുകയാണ്.

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത ഇന്ത്യൻ താരമായി ഫ്രീ ഏജന്റ് ആയ ഇഷാൻ പണ്ഡിതയെ സ്വന്തമാക്കിയെന്ന് ശക്തമായ റിപ്പോർട്ടുകളാണ് നിലവിൽ പുറത്തുവരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലേക്ക് ശക്തിപകരാനാണ് 26 കാരനായ ഇന്ത്യൻ താരത്തിനെ ബ്ലാസ്റ്റേഴ്സ് രണ്ടു വർഷത്തെ കരാറിൽ സ്വന്തമാക്കാൻ ഒരുങ്ങുന്നത്.

ഇഷാൻ പണ്ഡിതയെ കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് വിദേശ സൈനിങ് കൂടി പൂർത്തിയാക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രൊയേഷ്യയിൽ നിന്നുള്ള 27 വയസ്സുകാരനായ സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന മാരിയോ സാബിച് എന്ന താരത്തിനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വരുന്നത്.

27 കാരനായ ഈ താരത്തിനെ കൊണ്ടുവരുന്നത് വഴി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിന് ശക്തി കൂട്ടാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ റിപ്പോർട്ടുകൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വിദേശ സൈനിങ്ങിനെ കുറിച്ച് പുറത്തുവരുന്നുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ പ്രഖ്യാപനത്തിന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്.

യൂറോപ്പിൽ നിന്നുമൊരു കിടിലൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നു??

ആ 2 താരങ്ങളെ ആദ്യ ഇലവനിൽ നിന്ന് പുറത്താക്കണം; അല്ലെങ്കിൽ അടുത്ത കളി തോൽക്കും; നാലാം ടി20 യ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ്