in , ,

LOVELOVE LOLLOL OMGOMG

ആ 2 താരങ്ങളെ ആദ്യ ഇലവനിൽ നിന്ന് പുറത്താക്കണം; അല്ലെങ്കിൽ അടുത്ത കളി തോൽക്കും; നാലാം ടി20 യ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

നിർണായകമായ നാലാം മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ രണ്ട് താരങ്ങളെ ഇന്ത്യ ആദ്യ ഇലവനിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ഉയർത്തുകയാണ് ഇന്ത്യൻ ആരാധകർ.

വിൻഡീസിനെതിരെ ഇന്ത്യ നാലാം ടി20യ്ക്ക് ഇറങ്ങുകയാണ്. ശനിയാഴ്ച്ചയാണ് പരമ്പരയിലെ നാലാം മത്സരം.

ടി20 പരമ്പര എളുപ്പത്തിൽ നേടാമെന്ന കരുതിയ ഇന്ത്യയുടെ മോഹങ്ങൾക്ക് ആദ്യ രണ്ട് ടി20 യിൽ തന്നെ വിൻഡീസ് തിരിച്ചടി നൽകുകയായിരുന്നു. ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഇന്ത്യ മൂന്നാം മത്സരത്തിൽ പ്രതീക്ഷ കാക്കുകായിരുന്നു. ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാലേ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനാകുകയുള്ളു.

നിർണായകമായ നാലാം മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ രണ്ട് താരങ്ങളെ ഇന്ത്യ ആദ്യ ഇലവനിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ഉയർത്തുകയാണ് ഇന്ത്യൻ ആരാധകർ.

ഇന്ത്യൻ ബാറ്റിങ്നിരയിലെ ഭാവിയായി കണക്കാക്കപ്പെടുന്ന ഗില്ലിനെ പുറത്താക്കാനാണ് ആരാധകർ ആവശ്യപ്പെടുന്നത്. വലിയ ടാലെന്റ്റ് ആണെങ്കിലും ഈ ടി20 പരമ്പരയിൽ രണ്ടക്കം കടക്കാൻ ഗില്ലിനായിട്ടില്ല. ഗില്ലിനെ ആദ്യ ഇലവനിൽ നിന്നും പുറത്താക്കാൻ സാധ്യത ഇല്ലെങ്കിലും ആരാധകരുടെ ആവശ്യം ഇതാണ്.

രണ്ടാമത്തെ താരം പേസർ മുകേഷ് കുമാറാണ്. താരം റൺസ് നിയന്ത്രിക്കുന്നുണ്ടെങ്കിലും നിർണായക സമയങ്ങളിൽ വിക്കറ്റ് വീഴ്ത്താൻ താരത്തിന് സാധിക്കാറില്ല. ടി20 യിൽ വിക്കറ്റ് വീഴ്ത്താൻ കെൽപ്പുള്ള താരാമാണ് ആവശ്യമെന്നും അതിനാൽ മുകേഷിനെ പുറത്തിരുത്തണമെന്നുമാണ് ആവശ്യം.

ലൂക്ക മോഡ്രിചിന്റെ നാട്ടിൽ നിന്നുമൊരു കിടിലൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്??റൂമറുകൾ ശക്തമാകുന്നു..

ഒഫീഷ്യൽ; ഗോൾ അടിച്ച് കൂടാനായി സൂപ്പർ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്?..