ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായി നടന്ന് കൊണ്ടിരിക്കുന്ന ഡ്യൂറൻഡ് കപ്പിനായുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിനു ഭാഗമായി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചിരുന്നു.
ബ്ലാസ്റ്റേഴ്‌സ് നിലവിൽ തങ്ങളുടെ പ്രീ സീസൺ എല്ലാം അവസാനിപ്പിച് ഡ്യൂറൻഡ് കപ്പ് കളിക്കാൻ വേണ്ടി കൊൽക്കത്തയിലെത്തിയിട്ടുണ്ട്. ഇപ്പോളിത ഡ്യൂറൻഡ് കപ്പിനായുള്ള സ്‌ക്വാഡ് പ്രഖ്യാപിചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
ഡ്യൂറൻഡ് കപ്പിനായി 27 അംഗ സ്‌ക്വാഡിനെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിചിരിക്കുകന്നത്. ബ്ലാസ്റ്റേഴ്‌സ് വേണ്ടി കളിക്കുന്ന എല്ലാ പ്രമുഖ താരങ്ങളയെയും കോച്ച് സ്‌ക്വാഡിൽ ഉൾപെടുത്തിയിട്ടുണ്ട്. അതോടൊപ്പം ട്രയൽസ് ഭാഗമായി ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്ന ജസ്റ്റിൻ ഇമ്മാനുവലും സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്.
ഗോൾകീപ്പർമാർ: ലാറ ശർമ, കരൺജിത് സിംഗ്, സച്ചിൻ സുരേഷ്, മുഹമ്മദ് ജസീൻ. ഡിഫൻഡർമാർ: പ്രീതം കോട്ടാൽ, പ്രബീർ ദാസ്, ഹോർമിപം റൂയിവ, മാർക്കോ ലെസ്‌കോവിച്ച്, ബിജോയ് വർഗീസ്, മുഹമ്മദ് ഷെയ്ഫ്, സന്ദീപ് സിംഗ്, നൗച്ച സിംഗ്.
മിഡ്ഫീൽഡർമാർ: ജീക്‌സൺ സിംഗ്, ഡാനിഷ് ഫാറൂഖ്, വിബിൻ മോഹനൻ, മുഹമ്മദ് അസ്ഹർ, സൗരവ് മണ്ഡൽ, ബ്രൈസ് മിറാൻഡ, നിഹാൽ സുധീഷ്, മുഹമ്മദ് ഐമെൻ, യോയ്ഹെൻബ മെയ്റ്റി. ഫോർവേഡുകൾ: അഡ്രിയാൻ ലൂണ, ഡിമിട്രിയോസ് ഡയമന്റകോസ്, ഇമ്മാനുവൽ ജസ്റ്റിൻ, രാഹുൽ കണ്ണോലി പ്രവീൺ, ബിദ്യാഷാഗർ സിംഗ്.
https://twitter.com/Always__Yellow/status/1688888940076388352?t=5AafTjMZqyd1w-3tpnyubQ&s=19
ഇതിൽ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ മുന്നേറ്റ താരമായ ഇഷാൻ പണ്ഡിതയെയും ഇവാനാശാൻ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തിരുന്നാലും ആരാധകരെല്ലാം വളരെ ആകാംക്ഷയോടെയാണ് ഡ്യൂറൻഡ് കപ്പിനെ നോക്കി കാണുന്നത്. ഓഗസ്റ്റ് 13ൻ ഗോകുലം കേരളകെ എതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ടൂർണമെന്റിലെ ആദ്യ മത്സരം.