in ,

AngryAngry LOLLOL CryCry LOVELOVE OMGOMG

പക വീട്ടാൻ ചെന്നു, ഹോം ഫാൻസിന് മുന്നിൽ ബ്ലാസ്റ്റേഴ്സിനെ അടിച്ചു എയറിൽ കേറ്റി ബാംഗ്ലൂരു സെമിയിൽ

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ക്ലബ്ബിനെ മുന്നോട്ട് നയിക്കുന്നതിൽ തീർത്തും പരാജയമായി മാറിയ മാനേജ്മെന്റിനെതിരെ ആരാധകരോഷം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

സ്വന്തം കാണികൾക്ക് മുന്നിൽ ബാംഗ്ലൂരുവിനോട് പക ചോദിക്കാൻ ചെന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ പഞ്ഞിക്കിട്ട് ബാംഗ്ലൂരു എഫ്സി.

ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറിയ അനീഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലും മറ്റുമായി ആവേശമേറിയ സൗത്ത് ഇന്ത്യൻ ഡെർബി കാണാൻ എത്തിയ ആയിരകണക്കിന് ആരാധകർക്ക് നിരാശയാണ് ബ്ലാസ്റ്റേഴ്‌സ് തിരിച്ചു നൽകിയത്.

ആദ്യ പകുതിയുടെ 23-മിനിറ്റിൽ റോയ് കൃഷ്ണയിലൂടെ മുന്നിലെത്തിയ ബാംഗ്ലൂരു എഫ്സിക്ക് വീണ്ടും നിരവധി അവസരങ്ങൾ ലഭിച്ചുവെങ്കിലും ഭാഗ്യം മാത്രമാണ് ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചത്.

ഒടുവിൽ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ദിമിത്രിയോസ് ഡയമന്റാകോസ് നേടുന്ന സമനില ഗോളിൽ തിരിച്ചു വരവിനു ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങിയെങ്കിലും അവസാന വിസിൽ ഉയരുമ്പോൾ സമനിലയിൽ മത്സരം അവസാനിച്ചു.

മറുഭാഗത്ത് ശ്രീനിധി ഡെക്കാൻ തോൽവി വഴങ്ങിയതോടെ ആവേശമേറിയ ബ്ലാസ്റ്റേഴ്‌സ് vs ബംഗ്ലൂരു മത്സരത്തിൽ നിന്നും സമനില പോയന്റ് നേടിയ ബാംഗ്ലൂരു എഫ്സി സെമിഫൈനലിൽ പ്രവേശിച്ചു.

മത്സരം വിജയിക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സെമിയിൽ ഇടം നേടിയെനെ. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ക്ലബ്ബിനെ മുന്നോട്ട് നയിക്കുന്നതിൽ തീർത്തും പരാജയമായി മാറിയ മാനേജ്മെന്റിനെതിരെ ആരാധകരോഷം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

ഇന്നത്തെ മത്സരം ലൈവ് ടെലികാസ്റ്റിംഗ് ഇല്ല, ഇത് അധികൃതരുടെ അനാദരവ്..

വമ്പൻ താരങ്ങളിലില്ല; ആരാധകരെ നിരാശയിലാക്കി ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്ഫർ നയം