in , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

പേടിക്കണ്ട; ആ 3 താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് വിൽക്കില്ല

ഹോർമിയെ കൈമാറിയതിന് പിന്നാലെ മധ്യനിര താരം സഹൽ അബ്ദുൽ സമദിന് വേണ്ടി ചില ഐഎസ്എൽ ക്ലബ്ബുകൾ നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഹോർമിയെ വിറ്റ ബ്ലാസ്റ്റേഴ്‌സ് സഹലിനെയും കൈ വിടുമോ എന്ന ഭയം ഇതോടെ ആരാധകർക്ക് വന്നു.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ ട്രാൻസ്ഫർ നീക്കങ്ങളിൽ ആരാധകർ പലരും ആശങ്കയിലാണ്. നിഷു കുമാർ, ഹോർമി എന്നിവരെ ബ്ലാസ്റ്റേഴ്‌സ് ഈ ട്രാൻസ്ഫർ വിപണിയിൽ വിറ്റഴിച്ചിരുന്നു. ഇതിൽ ആരാധകരെ ഏറ്റവും നിരാശയ്ലാഴ്ത്തിയത് ഹോർമിപാമിനെ കൈ മാറിയതാണ്.

മോഹൻ ബഗാൻ താരം പ്രീതം കോട്ടലിനെ സ്വന്തമാക്കാനാണ് ഹോർമിയെ ബ്ലാസ്റ്റേഴ്‌സ് ബഗാന് കൈമാറിയത്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലെ മികച്ച താരമായ ഹോർമിയെ കൈമാറിയതിൽ ആരാധകർക്ക് അതൃപ്തിയുണ്ട്.

ഹോർമിയെ കൈമാറിയതിന് പിന്നാലെ മധ്യനിര താരം സഹൽ അബ്ദുൽ സമദിന് വേണ്ടി ചില ഐഎസ്എൽ ക്ലബ്ബുകൾ നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഹോർമിയെ വിറ്റ ബ്ലാസ്റ്റേഴ്‌സ് സഹലിനെയും കൈ വിടുമോ എന്ന ഭയം ഇതോടെ ആരാധകർക്ക് വന്നു.

എന്നാൽ സഹലിന് വേണ്ടി മറ്റ്‌ ഐഎസ്എൽ ക്ലബ്ബുകൾ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും സഹലിനെ കൈ വിടാൻ ബ്ലാസ്റ്റേഴ്‌സ് ഉദ്ദേശിക്കുന്നില്ല.

സഹലിനെ മാത്രമല്ല, മലയാളി താരം രാഹുൽ കെപി, മധ്യനിര താരം ജീക്സൺ സിങ് എന്നിവരെയും കൈ വിടാൻ ബ്ലാസ്റ്റേഴ്‌സ് ഉദ്ദേശിക്കുന്നില്ല എന്നാണ് ലഭ്യമാവുന്ന റിപോർട്ടുകൾ. അതിനാൽ ഇവരുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആശങ്കപ്പെടെണ്ടതില്ല.

ഒന്നല്ല രണ്ടല്ല ആറോളം താരങ്ങളെ വിറ്റൊഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറായേക്കും..

അടുത്ത ലോകകപ്പിൽ കളിക്കില്ല;ഖത്തർ അവസാന ലോകകപ്പ് എന്ന് മെസ്സി.?