in , , ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ആ യുവതാരത്തെ വിറ്റതിന് ബ്ലാസ്റ്റേഴ്‌സ് ഖേദിക്കേണ്ടി വരും (സഹലല്ല)

സഹലിനെ വിറ്റതിൽ ബ്ലാസ്റ്റേഴ്‌സ് ഖേദിക്കേണ്ടി വരുമെന്ന് പല ആരാധകരും അഭിപ്രായപ്പെടുന്നുണ്ട്. ഈ അഭിപ്രായം ഒരു തരത്തിൽ ശെരി വെയ്ക്കാമെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഏറ്റവും കൂടുതൽ ഖേദിക്കേണ്ടി വരിക സഹൽ ട്രാൻസ്ഫറിൽ ആയിരിക്കില്ല, മറിച്ച് മറ്റൊരു യുവതാരത്തിന്റെ കാര്യത്തിലായിരിക്കും.

സഹൽ അബ്ദുൽ സമദിനെ കേരളാ ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാന് വിറ്റിരുന്നു. 90 ലക്ഷം ട്രാൻസ്ഫർ ഫീയും പ്രീതം കോട്ടലിനെ സ്വന്തമാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് സഹൽ ട്രാൻസ്ഫർ പൂർത്തീകരിച്ചത്. സഹലിന്റെ ട്രാൻസ്ഫറിനെ പല ബ്ലാസ്റ്റേഴ്‌സ് ആരാധകരും ബ്ലാസ്റ്റേഴ്‌സിന്റെ മോശം തീരുമാനങ്ങളിൽ ഒന്നായി കണക്കാക്കുന്നുണ്ട്.

ഇന്ത്യൻ ദേശീയ ടീമിലെ മികച്ച താരവും വലിയ ആരാധക പിന്തുണയുമുള്ള സഹലിനെ വിറ്റതിൽ ബ്ലാസ്റ്റേഴ്‌സ് ഖേദിക്കേണ്ടി വരുമെന്ന് പല ആരാധകരും അഭിപ്രായപ്പെടുന്നുണ്ട്. ഈ അഭിപ്രായം ഒരു തരത്തിൽ ശെരി വെയ്ക്കാമെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഏറ്റവും കൂടുതൽ ഖേദിക്കേണ്ടി വരിക സഹൽ ട്രാൻസ്ഫറിൽ ആയിരിക്കില്ല, മറിച്ച് മറ്റൊരു യുവതാരത്തിന്റെ കാര്യത്തിലായിരിക്കും.

2019 മുതൽ 2023 വരെ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ ആയുഷ് അധികാരിയാണ് ആ താരം. 2020 മുതൽ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിന്റെ ഭാഗമായ ആയുഷിന് കഴിഞ്ഞ 3 സീസണുകളിലുമായി കളിക്കാൻ സാധിച്ചത് ആകെ 25 മത്സരങ്ങളാണ്.

ബ്ലാസ്റ്റേഴ്‌സിലെ അവസരക്കുറവ് തന്നെയാണ് താരം മറ്റൊരു ക്ലബ്‌ തേടി പോകാനുള്ള കാരണം. ചെന്നൈയിൻ എഫ്സിയിലേക്ക് താരം കൂടുമാറുകയും ചെയ്തു.

ചെന്നൈയിനിൽ അനിരുദ്ധ് താപ്പയ്ക്ക് പകരക്കാരനായാണ് ആയുഷ് എത്തുന്നത്. അതിനാൽ താരത്തിന് ബ്ലാസ്റ്റേഴ്‌സിനെക്കാൾ കൂടുതൽ അവസരം ചെന്നൈയിനിൽ ലഭിക്കും. മികച്ച പ്രകടനം പുറത്തെടുക്കാൻ കെൽപ്പുള്ള ആയുഷ് അവിടെ മികച്ച പ്രകടനം കാഴ്ച വെച്ചാൽ ചെന്നൈയിനിലെ അടുത്ത താപ്പയായി താരം വളരുകയും ചെയ്യും. അങ്ങനെ ഒരു വളർച്ച താരം നേടിയാൽ എല്ലാ കാലവും ബ്ലാസ്റ്റേഴ്‌സിന് അതോർത്ത് ഖേദിക്കേണ്ടി വരും.

ഐഎം വിജയന്റെ മകൻ ഐഎസ്എൽ ക്ലബ്ബിൽ ചേർന്നു?…

ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കപ്പടിക്കും; മൂന്ന് കാരണങ്ങളുണ്ട്…