എല്ലാ മലയാളി ഫുട്ബോൾ ആരാധകരുടെ പ്രീയ താരമാണ് ഇന്ത്യയുടെ കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഐഎം വിജയൻ. 54 ക്കാരനായ വിജയൻ 2003ലാണ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുന്നത്.
ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ കൂടിയായ ഐഎം വിജയൻ ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒട്ടേറെ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇപ്പോളിത ഐഎം വിജയന്റെ മകൻ ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു ക്ലബ്ബിൽ ചേർന്നിരിക്കുകയാണ്.
ഐഎം വിജയന്റെ മകനായ ആരോമൽ വിജയൻ ഈസ്റ്റ് ബംഗാൾ ടീമിന്റെ ടെക്നിക്കൽ ടീമിനോപ്പം ചേർന്നിരിക്കുകയാണ്. പെർഫോമൻസ് അനലിസ്റ്റായാണ് ആരോമൽ ഈസ്റ്റ് ബംഗാളിന്റെ ടെക്നിക്കൽ ടീമിലെത്തുന്നത്.
ആരോമൽ തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി തന്റെ ഫേസ്ബുക് അക്കൗണ്ട് വഴി അറിയിച്ചത്. ആരോമൽ ഇതിനു മുൻപ് വീഡിയോ അനലിസ്റ്റായി കേരളത്തിലെ ഐ-ലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ്സിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഐഎം വിജയൻ 2001-2002, 2005-2006 സീസണുക്കളിൽ ഈസ്റ്റ് ബംഗാളിന്റെ താരം കൂടിയായിരുന്നു.