in ,

ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഫോറിൻ സൈനിങ്ങിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് സന്തോഷവാർത്ത?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് ഏറെ പ്രതീക്ഷകളുമായാണ് ഏഷ്യൻ കോട്ടയിൽ അപ്പോസ്തലോസ് ജിയാനുവിന് പകരം ഓസ്ട്രേലിയൻ സൂപ്പർ താരമായ ജോഷുവ സൊറ്റീരിയോയെ സൈൻ ചെയ്തത്.

കൊച്ചിയിൽ വച്ച് നടക്കുന്ന പ്രീ സീസൺ പരിശീലനത്തിന് നേരത്തെ എത്തിയ താരം കേരള ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പം പ്രീ സീസൺ പരിശീലനം നടത്തുന്നതിനിടെ പരിക്ക് ബാധിച്ച് പുറത്തായിരുന്നു, കൂടുതൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയ താരത്തിന് സർജറി വേണ്ടി വരുമെന്ന് വ്യക്തമായി.

ജോഷുവ സൊറ്റീരിയോക്ക് 2024 വരെ കളിക്കാൻ കഴിയില്ല എന്നും കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ ആയി അറിയിച്ചിരുന്നു, താരത്തിന് വേണ്ടതെല്ലാം ക്ലബ്ബ് ചെയ്യും എന്നും ആരാധകരുടെ പ്രാർത്ഥനയും സ്നേഹവും താരത്തിനൊപ്പം ഉണ്ടാകണമെന്നും കേരള ബ്ലാസ്റ്റേഴ്സ് അഭ്യർത്ഥിച്ചു.

നിലവിൽ വരുന്ന അപ്ഡേറ്റ് പ്രകാരം ജോഷുവയുടെ സർജറി വിജയകരമായി പൂർത്തിയായിട്ടുണ്ട്, സർജറി കഴിഞ്ഞ താരം നിലവിൽ റിക്കവറി ഘട്ടം തുടങ്ങുകയാണ്. 2024 വരെ സൂപ്പർ താരത്തിന് കളിക്കളത്തിലേക്ക് തിരിച്ചെത്താനാവില്ല.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി രണ്ടുവർഷത്തെ കരാറിൽ ഒപ്പുവെച്ച ജോഷ്വാക്ക് പകരക്കാരനായി ഈ സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു ഏഷ്യൻ കോട്ട സൈനിങ് കൂടി പൂർത്തിയാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്, ട്രാൻസ്ഫർ മാർക്കറ്റ് അടക്കാൻ ഇനിയും സമയം ബാക്കിനിൽക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ മറ്റൊരു ഏഷ്യൻ കോട്ട സൈനിങ് കൂടി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷിക്കാം.

ബ്ലാസ്റ്റേഴ്സിന് സൈനിങ്ങുകൾ നടത്താൻ ഇനിയും സമയമുണ്ടോ? ട്രാൻസ്ഫർ വിൻഡോ എന്ന് അവസാനിക്കും??

ഐഎം വിജയന്റെ മകൻ ഐഎസ്എൽ ക്ലബ്ബിൽ ചേർന്നു?…