in

കേരളത്തിൽ നിന്നും 5 താരങ്ങളെ സ്വന്തമാക്കി ഇമാമി ഈസ്റ്റ്‌ ബംഗാൾ ഞെട്ടിക്കുന്നു?

നേരത്തെ ഒരു ദിവസം കൊണ്ട് തന്നെ 20ഓളം താരങ്ങളുടെ സൈനിങ് പ്രഖ്യാപനം നടത്തിയ ഇമാമി ഈസ്റ്റ്‌ ബംഗാൾ ഒരു ദിവസം കൊണ്ട് തന്നെയാണ് 5 വിദേശ താരങ്ങളുടെ സൈനിങ് പ്രഖ്യാപനവും സീസണിൽ നടത്തിയത്. ഇപ്പോഴിതാ മലയാളി യുവതാരങ്ങളെ കൂട്ടത്തോടെയാണ് ഇമാമി ഈസ്റ്റ്‌ ബംഗാൾ സ്വന്തമാകുന്നത്

കേരളത്തിൽ നിന്നും 5 യുവതാരങ്ങളെ സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഇമാമി ഈസ്റ്റ്‌ ബംഗാൾ. സന്തോഷ്‌ ട്രോഫി ജേതാവായ ജെസിൻ ടികെയും ഈസ്റ്റ്‌ ബംഗാളിന് വേണ്ടിയാണ് ഇനി പന്ത് തട്ടുക.

നിലവിൽ ലഭിക്കുന്ന അപ്ഡേറ്റ് പ്രകാരം ഗോകുലം കേരള എഫ്സി, എംഎ കോളേജ്, കേരള യുണൈറ്റഡ്, ട്രാവൻകൂർ റോയൽസ് തുടങ്ങിയ ക്ലബ്ബുകളിൽ നിന്നാണ് ഇമാമി ഈസ്റ്റ്‌ ബംഗാൾ മലയാളി യുവതാരങ്ങളെ റാഞ്ചിയത്.

വിപി സുഹൈർ, ജിജോ ജോസഫ് ഉൾപ്പടെയുള്ള മലയാളി താരങ്ങളെ ഇതിനകം ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയ ഇമാമി ഈസ്റ്റ്‌ ബംഗാളിന്റെ സഹപരിശീലകൻ കേരള സന്തോഷ്‌ ട്രോഫി ടീമിന്റെ മുഖ്യ പരിശീലകനായ മലയാളി ബിനോ ജോർജാണ്.

ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരളയിൽ നിന്നും ഗോൾകീപ്പർ മുഹമ്മദ്‌ നിഷാദിനെയാണ് ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കിയത്. കേരള യുണൈറ്റഡിൽ നിന്നും മുന്നേറ്റനിര താരം ജെസിനെയും അതുൽ ഉണ്ണികൃഷ്ണനെയും കൊൽക്കത്തൻ ക്ലബ്ബ് സ്വന്തമാക്കിയതയാണ് റിപ്പോർട്ടുകൾ.

എംഎ കോളേജ് താരം ആദിൽ അമൽ, ബാസ്കോ താരം വിഷ്ണു, ട്രാവൻകൂർ താരം ലിജോ എന്നിവരാണ് ഈസ്റ്റ്‌ ബംഗാളിലേക്ക് ചേക്കേറുന്നത്. ഇവരിൽ ജെസിൻ, നിഷാദ്, വിഷ്ണു, അതുൽ എന്നിവർ ഇതിനകം തന്നെ മെഡിക്കൽ പൂർത്തിയാക്കാൻ വേണ്ടി കൊൽക്കത്തയിലെത്തിയിട്ടുണ്ട്. ബാക്കി താരങ്ങൾ ഉടൻ തന്നെ മെഡിക്കൽ പൂർത്തിയാക്കി ക്ലബ്ബിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണുകളിൽ കൊൽക്കത്തൻ ക്ലബ്ബിന്റെ ജേഴ്സിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ഉയരങ്ങളിലെത്താൻ ഈ മലയാളി യുവതാരങ്ങൾക്ക് ഭാഗ്യമുണ്ടാകട്ടെ എന്നാശംസിക്കുന്നു.

നേരത്തെ ഒരു ദിവസം കൊണ്ട് തന്നെ 20ഓളം താരങ്ങളുടെ സൈനിങ് പ്രഖ്യാപനം നടത്തിയ ഇമാമി ഈസ്റ്റ്‌ ബംഗാൾ ഒരു ദിവസം കൊണ്ട് തന്നെയാണ് 5 വിദേശ താരങ്ങളുടെ സൈനിങ് പ്രഖ്യാപനവും സീസണിൽ നടത്തിയത്. ഇപ്പോഴിതാ മലയാളി യുവതാരങ്ങളെ കൂട്ടത്തോടെയാണ് ഇമാമി ഈസ്റ്റ്‌ ബംഗാൾ സ്വന്തമാകുന്നത്.

ആദ്യ 50-ൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ?ഫിഫ 23യിൽ ഇന്ത്യൻ താരങ്ങളും

സഞ്ജുവിനെ എന്ത് കൊണ്ട് ഇന്ത്യ എ ടീമിന്റെ നായകനാക്കി? കാരണം ഇതാണ്