in

LOLLOL CryCry LOVELOVE OMGOMG

“ഇത് വിചിത്രമായി തോന്നുന്നു” മെസ്സിക്കൊപ്പം പിച്ച് പങ്കിടാൻ കഴിഞ്ഞതിനെ പറ്റി ലെൻസ്‌ താരം മനസ്സ് തുറക്കുന്നു…

“എന്റെ ചെറുപ്പത്തിൽ ലയണൽ മെസ്സി എന്റെ ആരാധനാപാത്രമായിരുന്നു, ഞാൻ ചെറുപ്പത്തിൽ ബാഴ്‌സലോണയുടെയും പ്രധാനമായും ലയണൽ മെസ്സിയുടെയും മത്സരങ്ങൾ ഒരുപാട് കണ്ടിരുന്നു, 5/6 വർഷം മുമ്പ് ഞാൻ ദേശീയ 2-ൽ സിഎഫ്‌എയിൽ ആയിരുന്നപ്പോൾ, എനിക്കൊപ്പം അതേ ഗ്രൗണ്ടിൽ നിങ്ങൾ മെസ്സിയെ കാണുകയാണെങ്കിൽ അത് നിങ്ങൾക്ക് വിചിത്രമായി തോന്നും.”

ഏഴ് തവണ ബാലൻ ഡി ഓർ അവാർഡ് ജേതാവായ ഫുട്ബോൾ സൂപ്പർ താരം ലയണൽ മെസ്സിക്ക് ലോകമെമ്പാടും കോടിക്കണക്കിനു ആരാധകരാണുള്ളത്, Yougov നടത്തിയ ഒരു പഠനമനുസരിച്ച് 2021-ൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക താരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നിൽ രണ്ടാം സ്ഥാനം ലയണൽ മെസ്സിക്കായിരുന്നു.

ഫുട്ബോൾ ലോകത്തെ പല കളിക്കാരും ലയണൽ മെസ്സിയുടെ കടുത്ത ആരാധകരാണെന്ന് തെളിയിക്കുന്നു നിരവധി കാഴ്ചകൾ നമ്മൾ കണ്ടതാണ്, ലയണൽ മെസ്സിയുടെ മനോഹരമായ കളി കണ്ട് മെസ്സിയുടെ ആരാധകരായവരിൽ ഒരു താരം നിലവിൽ ഫ്രഞ്ച് ക്ലബ്ബായ RC ലെൻസിൽ കളിക്കുന്ന ഫ്ലോറിയൻ സോട്ടോകയാണ്.

നേരത്തെ കഴിഞ്ഞ സമ്മറിൽ ബാഴ്സലോണ വിട്ടുകൊണ്ട് ഫ്രഞ്ച് ക്ലബ്ബ്‌ പിസ്ജിയിലെത്തിയ ലയണൽ മെസ്സിക്കൊപ്പം, പിസ്ജി-ലെൻസ്‌ ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ മൈതാനം പങ്കിടാനുള്ള ഭാഗ്യം
സോട്ടോകക്ക് ലഭിച്ചിരുന്നു.

എന്തായാലും സ്റ്റാറ്റ്സ് പെർഫോമിനോട് സംസാരിക്കുമ്പോൾ ലയണൽ മെസ്സിക്കൊപ്പം മൈതാനം പങ്കിടാൻ കഴിഞ്ഞതിനെ പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് ലെൻസ്‌ താരമായ സോട്ടോക

“എന്റെ ചെറുപ്പത്തിൽ ലയണൽ മെസ്സി എന്റെ ആരാധനാപാത്രമായിരുന്നു, ഞാൻ ചെറുപ്പത്തിൽ ബാഴ്‌സലോണയുടെയും പ്രധാനമായും ലയണൽ മെസ്സിയുടെയും മത്സരങ്ങൾ ഒരുപാട് കണ്ടിരുന്നു, 5/6 വർഷം മുമ്പ് ഞാൻ ദേശീയ 2-ൽ സിഎഫ്‌എയിൽ ആയിരുന്നപ്പോൾ, എനിക്കൊപ്പം അതേ ഗ്രൗണ്ടിൽ നിങ്ങൾ മെസ്സിയെ കാണുകയാണെങ്കിൽ അത് നിങ്ങൾക്ക് വിചിത്രമായി തോന്നും.” – സോട്ടോക പറഞ്ഞു.

ലയണൽ മെസ്സി സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ വിടുമെന്ന് ആരും വിചാരിച്ച കാര്യമല്ല, എന്നാൽ ചില സാമ്പത്തിക പ്രശ്നങ്ങൾ കാരണം ക്ലബ്ബുമായുള്ള കരാർ അവസാനിച്ച ലയണൽ മെസ്സിക്ക് ബാഴ്സലോണ പുതിയ കരാർ നൽകാൻ കഴിയില്ല എന്ന് അറിയിച്ചതോടെയാണ് ഫ്രീ ട്രാൻസഫറിലൂടെ ലയണൽ മെസ്സി പാരിസിലെത്തുന്നത്…

മുംബൈയെ നേരിടുമ്പോൾ ബ്ലാസ്റ്റേഴ്സ് സ്വീകരിക്കാൻ പോകുന്ന തന്ത്രം ആരാധകർ ഏറെ ആവശ്യപ്പെട്ടത്…

ആദ്യ പകുതിയിൽ മുംബൈയുടെ നെഞ്ചിൽ ബ്ലാസ്റ്റേഴ്സിന്റെ അഴിഞ്ഞാട്ടം, റോക്കറ്റ് ലോഞ്ചിങ് സഹലും വാസകസും മരണ മാസ്സ്