in , ,

LOVELOVE LOLLOL

തകർത്തടിക്കാൻ സഞ്ജുവും കൂട്ടരും; രാജസ്ഥാൻ റോയൽസിന്റെ സാധ്യത ഇലവൻ പരിശോധിക്കാം

ഇത്തവണ കിരീടം ലക്ഷ്യമാക്കി ഇറങ്ങുന്ന സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന്റെ സാധ്യത ഇലവൻ ഇപ്പ്രകാരമാണെന്ന് പരിശോധിക്കാം. ( വിവിധ ക്രിക്കറ്റ് അവലോകന വെബ്സൈറ്റുകളിൽ നിന്നും അവലംബനം)

ഉദ്‌ഘാടന സീസണിൽ കിരീടം നേടി എന്നൊഴിച്ചാൽ രാജസ്ഥാൻ റോയൽസിന് ഇത് വരെ ഒരു കിരീടം നേടനായിട്ടില്ല. 2022 ൽ റണ്ണേഴ്‌സ് അപ്പാവാൻ സാധിച്ചു എന്നത് മാത്രമാണ് ഇതിനിടയിൽ രാജസ്ഥാന്റെ നേട്ടം. ഈ നേട്ടം മലയാളി താരം സഞ്ജുവിന്റെ നായകത്വത്തിലാണ് എന്നത് മലയാളികൾക്ക് ആശ്വസിക്കാൻ വക നൽകുന്ന കാര്യമാണ്.

എന്നാൽ ഇത്തവണ കിരീട ഫേവറേറ്റുകളായി തന്നെയാണ് സഞ്ജുവിന്റെ റോയൽസ് ഒരുങ്ങുന്നത്. യശ്വസി ജയ്‌സ്വാൾ, ദ്രുവ് ജ്യുറൽ, സഞ്ജു തുടങ്ങിയ ഒട്ടനവധി ഇന്ത്യൻ പ്രതിഭകൾ തന്നെയാണ് രാജസ്ഥാന്റെ ബാറ്റിങ്ങിലെ കരുത്ത്. ട്രെന്റ് ബോൾട്ട്, നാന്ദ്ര ബർഗർ, ആവേശ് ഖാൻ, കുൽദീപ് സെൻ തുടങ്ങിയവരും ബൗളിങ്ങിൽ റോയൽസിന്റെ കരുത്ത് വർധിപ്പിക്കുന്നു.

പേസർ പ്രസീദ് കൃഷ്നയ്ക്ക് പരിക്ക് കാരണം ഇത്തവണയും ഐപിഎൽ നഷ്ടമാവുമെന്നതാണ് രാജസ്ഥാന്റെ തിരിച്ചടി. എങ്കിലും ആ വിടവ് നികത്താൻ ഒരു പിടി താരങ്ങൾ ഇന്ന് രാജസ്ഥാൻ നിരയിലുണ്ട്.

ഇത്തവണ കിരീടം ലക്ഷ്യമാക്കി ഇറങ്ങുന്ന സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന്റെ സാധ്യത ഇലവൻ ഇപ്പ്രകാരമാണെന്ന് പരിശോധിക്കാം. ( വിവിധ ക്രിക്കറ്റ് അവലോകന വെബ്സൈറ്റുകളിൽ നിന്നും അവലംബനം)

Jos Buttler, Yashasvi Jaiswal, Sanju Samson (c) (wk), Rovman Powell, Shimron Hetmyer, Dhruv Jurel, Riyan Parag, R. Ashwin, Yuzvendra Chahal, Trent Boult, Avesh Khan. ബൗളർമാരായ സന്ദീപ് ശർമ്മ, കുൽദീപ് സെൻ, തുടങ്ങിയവർ ഇമ്പാക്റ്റ് താരങ്ങളായും മത്സര സാഹചര്യം കണക്കിലെടുത്ത് കളത്തിലിറങ്ങും.

Let’s check Rajasthan Royals’ potential XI

സൂപ്പർ താരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഡീലിലെത്തി, പക്ഷെ അവസാന മിനിറ്റിൽ സംഭവിച്ചത് കണ്ടോ..

ഐ എസ് എല്ലിന് വമ്പൻ പണി കിട്ടാൻ സാധ്യത, രക്ഷ ബ്ലാസ്റ്റേഴ്‌സിലൂടെ മാത്രം..