ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ പ്ലേ ഓഫ് ലക്ഷ്യമാക്കിയുള്ള പോരാട്ടം തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നിരവധി സൈനിങ്ങുകളാണ് ആണ് പൂർത്തിയാക്കിയത്. വിദേശ താരങ്ങളും ഇന്ത്യൻ താരങ്ങളുമായി നിരവധി ട്രാൻസ്ഫർ നീക്കങ്ങളും ബ്ലാസ്റ്റേഴ്സ് നടത്തി.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒഡിഷ എഫ്സിയുടെ മധ്യനിര താരമായ ഐസകിനെ സ്വന്തമാക്കാൻ വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ ശ്രമങ്ങൾ ഏകദേശം വിജയിച്ചിരുന്നു, ഇരു ക്ലബ്ബുകൾ തമ്മിൽ ധാരണയിലെതിയെങ്കിലും അവസാന നിമിഷം ഈ ഡീൽ നടന്നില്ല.
27 വയസ്സുകാരനായ ഐസക് ചെന്നൈയിൻ എഫ്സിയുൾപ്പടെയുള്ള ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചതിനുശേഷമാണ് 2021ൽ ഒഡീഷ്യയിലേക്ക് എത്തുന്നത്. മധ്യനിരയിൽ കളിക്കുന്ന താരം ഏകദേശം 40 ഓളം മത്സരങ്ങൾ ഒഡീഷയ്ക്ക് വേണ്ടി ബൂട്ട്കെട്ടി.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ട്രാൻസ്ഫർ നീക്കങ്ങൾ അവസാന മിനിറ്റുകളിൽ പരാജയപ്പെട്ടെങ്കിലും ഒഡീഷ എഫ്സിയിൽ തുടർന്ന താരം 2024ലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ മറ്റൊരു ഐഎസ്എൽ ടീമായ പഞ്ചാബ് എഫ്സിയിൽ സൈൻ ചെയ്തു.