തുടർച്ചയായ പരാജയങ്ങൾ ബ്ലാസ്റ്റേഴ്സിനെ ഈ മത്സരങ്ങളിൽ എല്ലാം വലിയ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ട് അതിൽ പ്രധാന താരങ്ങളുടെ പരിക്ക് തന്നെയാണ് കാരണം.എങ്കിലും ഇപ്പോയും പ്ലേ ഓഫ് പ്രതീക്ഷയിലാണ് മഞ്ഞപ്പട.
പോയിന്റ് ടേബിളിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്.അതിൽ വിജയികലും അത്യാവിശ്യമാണ്.
പെപ്ര കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് തിരിച്ചെത്തി പരിക്കിൽ നിന്നും പൂർണമായി മുക്തനാകാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ഡോഹലിംഗ് ഏറെക്കുറെ പരിക്കിൽ നിന്നും മോചിതനായിട്ടുണ്ട്. താരം ഉടനെ തന്നെ വ്യക്തിഗത പരിശീലനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഈ രണ്ടു താരങ്ങളും എന്നാണു പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. പ്ലേ ഓഫിന് മുൻപ് ഈ താരങ്ങൾ തിരിച്ചു വരാൻ സാധ്യതയുണ്ടോയെന്നാണ് ആരാധകരുടെ പ്രതീക്ഷ.