in ,

OMGOMG

ഒരു വിദേശ താരത്തെ അധികമിറക്കി ജംഷദ്പൂരിന് മുട്ടൻ പണി കൊടുത്ത് ഐ എസ് എൽ

ജംഷ്ഡ്പൂർ എഫ്സിയുടെ ഈ നിയമലംഘനത്തിന് എതിരെ ഐഎസ്എൽ ഇപ്പോൾ ശിക്ഷ വിധിച്ചിട്ടുണ്ട്.മത്സരത്തിൽ മുംബൈ വിജയിച്ചതായി ഐഎസ്എൽ പ്രഖ്യാപിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ജംഷഡ്പൂർ മുംബൈ സിറ്റി മത്സരത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി.ഇരു ടീമുകളും സമനില വയങ്ങിയ മത്സരത്തിൽ.പക്ഷെ കളി കയിഞ്ഞപ്പോൾ ഫലം മറ്റൊന്നായി.

പക്ഷേ ഈ മത്സരത്തിൽ ഒരു വിവാദം സംഭവിച്ചിരുന്നു.മത്സരത്തിന്റെ 82 മിനിറ്റിൽ ജംഷഡ്പൂരിന്റെ വിദേശ താരമായ ഡാനിയൽ ചീമ ചുക്വിന് റെഡ് കാർഡ് കണ്ട് പുറത്ത് പോകേണ്ടി വരുകയായിരുന്നു. ഒരു മത്സരത്തിൽ ആകെ നാല് വിദേശ താരങ്ങളെ മാത്രമാണ് ഒരു ടീമിനെ കളിപ്പിക്കാൻ സാധിക്കുക. അതിൽ ഒരു വിദേശ താരം റെഡ് കാർഡ് കണ്ട് പുറത്ത് പോയാൽ 3 വിദേശ താരങ്ങളെ മാത്രമാണ് കളിപ്പിക്കാൻ സാധിക്കുക. ഈ നിയമം ജംഷഡ്പൂർ ലംഘിക്കുകയായിരുന്നു.

അതായത് ചീമ റെഡ് കാർഡ് കണ്ട് പുറത്ത് പോയതിന് പിന്നാലെ ജംഷെഡ്പൂർ ഇന്ത്യൻ താരമായ ഇമ്രാൻ ഖാനെ പിൻവലിച്ചു. എന്നിട്ട് വിദേശ താരമായ സ്റ്റെവാനോവിച്ചിനെ കൊണ്ടുവന്നു. അതോടെ ജംഷെഡ്പൂർ വീണ്ടും 4 വിദേശ താരങ്ങൾ തന്നെയായി. യഥാർത്ഥത്തിൽ മൂന്ന് വിദേശ താരങ്ങളെ മാത്രമേ കളിപ്പിക്കാനുള്ള അനുമതിയുള്ളൂ.അതായത് മത്സരത്തിന്റെ ഏത് ഘട്ടത്തിലും 7 ഡൊമസ്റ്റിക് കളിക്കളത്തിൽ ഉണ്ടായിരിക്കണം. എന്നാൽ ഈ സമയത്ത് ജംഷഡ്പൂരിൽ 6 ഡൊമസ്റ്റിക് താരങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ജംഷ്ഡ്പൂർ എഫ്സിയുടെ ഈ നിയമലംഘനത്തിന് എതിരെ ഐഎസ്എൽ ഇപ്പോൾ ശിക്ഷ വിധിച്ചിട്ടുണ്ട്.മത്സരത്തിൽ മുംബൈ വിജയിച്ചതായി ഐഎസ്എൽ പ്രഖ്യാപിച്ചു.

ഐഎസ്എല്ലിന് മരണമണി; ഇനി രക്ഷ ബ്ലാസ്റ്റേഴ്സിൽ

രണ്ട് താരങ്ങൾ കൂടി തിരിച്ചുവരുന്നു പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സ് പുതിയ ടീം തന്നെ