in , , ,

LOLLOL LOVELOVE OMGOMG CryCry AngryAngry

ഐഎസ്എല്ലിന് മരണമണി; ഇനി രക്ഷ ബ്ലാസ്റ്റേഴ്സിൽ

സാധാരണഗതിയിൽ ഐപിഎൽ ആരംഭിക്കുമ്പോൾ ഐഎസ്എൽ അവസാനിക്കുന്ന പോലെയാണ് ഐഎസ്എൽ അധികൃതർ ഷെഡ്യൂളുകൾ തയാറാക്കാറുള്ളത്. എന്നാൽ ഇത്തവണ ഏഷ്യൻ കപ്പും അന്താരാഷ്ട്ര ഇടവേളകളുമായി ഐഎസ്എല്ലിന്റെ ദൈർഘ്യം കൂടുകയായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് ഒരു വലിയ തിരിച്ചടി നേരിടാനൊരുങ്ങുകയാണ്. മാർച്ച് 22 ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗാണ് ഇതിന് കാരണം. ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുമ്പോൾ ഐഎസ്എൽ നേരിടാനൊരുങ്ങുന്ന വ്യൂവേഴ്ഷിപ്പിലെ തിരിച്ചടിയാണ് ഐഎസ്എൽ അധികൃതർക്ക് മുന്നിൽ വലിയ ഭീഷണിയാവുന്നത്.

സാധാരണഗതിയിൽ ഐപിഎൽ ആരംഭിക്കുമ്പോൾ ഐഎസ്എൽ അവസാനിക്കുന്ന പോലെയാണ് ഐഎസ്എൽ അധികൃതർ ഷെഡ്യൂളുകൾ തയാറാക്കാറുള്ളത്. എന്നാൽ ഇത്തവണ ഏഷ്യൻ കപ്പും അന്താരാഷ്ട്ര ഇടവേളകളുമായി ഐഎസ്എല്ലിന്റെ ദൈർഘ്യം കൂടുകയായിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ നടന്ന വുമൺസ് പ്രിമീയർ ലീഗിന്റെ അത്ര പോലും വ്യൂവേഴ്സ്ഷിപ്പ് പോലും ഐഎസ്എല്ലിന് ലഭിച്ചിട്ടില്ല എന്നറിയുമ്പോൾ ഐപിഎൽ തുടങ്ങുമ്പോൾ ഐഎസ്എല്ലിന്റെ ഗതി എന്താവുമെന്ന് കണ്ടറിയേണ്ടതുണ്ട്.

ഐഎസ്എല്ലിന് വ്യൂവേഴ്ഷിപ്പിൽ ഉയർച്ച കൊണ്ട് വരുന്നത് ബ്ലാസ്റ്റേഴ്‌സ്, ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ എന്നീ ടീമുകളാണ്. ഈ 3 ടീമുകളും പ്ലേ ഓഫ് ഉറപ്പിക്കുകയും ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചാൽ മാത്രമേ ഐപിഎല്ലിന് മുന്നിൽ ഐഎസ്എല്ലിന് പിടിച്ച് നിൽക്കാനാവുകയുള്ളു.

ഒരിക്കലും ഐപിഎല്ലിന്റെ വ്യൂവേഴ്ഷിപ്പിനെ മറികടക്കാൻ ഐഎസ്എല്ലിന് സാധിക്കില്ല എങ്കിലും ഐപിഎൽ വ്യൂവേഴ്ഷിപ്പിനെ ഒരു പരിധിവരെയെങ്കിലും മറികടക്കണം എങ്കിൽ ഐഎസ്എല്ലിലെ മത്സരങ്ങളുടെ നിലവാരം ഉയരേണ്ടതുണ്ട്. അതിന് മുമ്പ് ഐഎസ്എല്ലിലെ റഫറിമാരുടെ നിലവാരവും.

ഉറപ്പിക്കാം; ബ്ലാസ്റ്റേഴ്സിന്റെ 3 വിദേശ താരങ്ങൾ ക്ലബ് വിടും

ഒരു വിദേശ താരത്തെ അധികമിറക്കി ജംഷദ്പൂരിന് മുട്ടൻ പണി കൊടുത്ത് ഐ എസ് എൽ