in , , ,

CryCry OMGOMG LOVELOVE AngryAngry LOLLOL

ഉറപ്പിക്കാം; ബ്ലാസ്റ്റേഴ്സിന്റെ 3 വിദേശ താരങ്ങൾ ക്ലബ് വിടും

അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ്ഡ് നിരയിൽ ഉണ്ടാവില്ലെന്ന് ഉറപ്പുള്ള 3 വിദേശ താരങ്ങളുണ്ട്. ആ 3 താരങ്ങൾ ആരൊക്കെയാണ് എന്ന് പരിശോധിക്കാം.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോൾ പല അഭ്യൂഹങ്ങളും പ്രചരിക്കുകയാണ്. ഇതിൽ പ്രധാനി ബ്ലാസ്റ്റേഴ്സിന്റെ ഗോളടി യന്ത്രം ദിമിത്രി ഡയമന്തക്കോസാണ്. താരം ക്ലബ് വിടുമെന്ന റൂമറുകൾ ശക്തമാണ്. കൂടാതെ ബ്ലാസ്റ്റേഴ്സിന്റെ ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്‌കോവിച്ചും അടുത്ത സീസണിൽ ഉണ്ടാവില്ലെന്നാണ് റൂമറുകൾ.

ഇരുവരുമായും ബന്ധപ്പെട്ട് നടക്കുന്നത് അഭ്യുഹങ്ങളാണ്. എന്നാൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ്ഡ് നിരയിൽ ഉണ്ടാവില്ലെന്ന് ഉറപ്പുള്ള 3 വിദേശ താരങ്ങളുണ്ട്. ആ 3 താരങ്ങൾ ആരൊക്കെയാണ് എന്ന് പരിശോധിക്കാം.

  1. ജസ്റ്റിൻ ഇമ്മാനുവൽ

ബ്ലാസ്റ്റേഴ്‌സ് സീസൺ തുടക്കത്തിൽ ഗോകുലം കേരളയിലേക്ക് ലോണിൽ അയച്ച നൈജീരിയൻ താരമാണ് ജസ്റ്റിൻ. എന്നാൽ ക്വമി പെപ്രയ്ക്ക് പരിക്കേറ്റതോടെ ജസ്റ്റിനെ ബ്ലാസ്റ്റേഴ്‌സ് ഗോകുലത്തിൽ നിന്നും തിരിച്ച് വിളിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ഐഎസ്എല്ലിൽ അരങ്ങേറ്റം നടത്തിയെങ്കിലും ശരാശരിക്ക് മുകളിൽ ഇത് വരെ താരത്തിന്റെ പ്രകടനമെത്തിയിട്ടില്ല. യുവതാരവുമായി ബ്ലാസ്റ്റേഴ്‌സ് കരാർ പുതുക്കുമെങ്കിലും അടുത്ത സീസണിൽ താരം ബ്ലാസ്റ്റേഴ്‌സ് സീനിയർ സ്‌ക്വാഡിൽ ഇടം പിടിക്കാൻ സാധ്യതയില്ല. കൂടുതൽ മത്സര പരിചയത്തിന് വേണ്ടി താരത്തെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ലോണിൽ അയച്ചേക്കാം.

  1. ഫെഡോർ ചെർണിച്ച്

ലൂണയുടെ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച ലിത്വാനിയൻ നായകന് സീസൺ അവസാനം വരെ മാത്രമാണ് ബ്ലാസ്റ്റേഴ്സിൽ കരാറുള്ളത്. ഈ കരാർ പൂർത്തീകരിച്ച ശേഷം താരം ക്ലബ് വിടും.

3 . ഡൈസൂകി സകായി

ചില മത്സരങ്ങൾ ഒഴിച്ച് നിർത്തിയാൽ ശരാശരി പ്രകടനം മാത്രം തരുന്ന താരമാണ് ഡൈസൂകി സകായ്‌. നിലവിൽ സീസൺ അവസാനത്തോടെ കരാർ കഴിയുന്ന താരവുമായി ബ്ലാസ്റ്റേഴ്‌സ് കരാർ പുതുക്കാൻ സാധ്യതയില്ല.

ഐഎസ്എല്ലിൽ ഇതാദ്യം; ജംഷദ്പൂർ എഫ്സിയുടെ പോയ്ന്റ്റ് വെട്ടിക്കുറച്ച് ഐഎസ്എൽ അധികൃതർ

ഐഎസ്എല്ലിന് മരണമണി; ഇനി രക്ഷ ബ്ലാസ്റ്റേഴ്സിൽ