ലോക ഫുട്‍ബോളിലെ ഇതിഹാസ താരമായ സാക്ഷാൽ ലയണൽ മെസ്സി തന്റെ അത്രമേൽ പ്രിയപെട്ടതാക്കിയ ആരാധകരുടെ പ്രിയ ക്ലബ് ബാഴ്സലോണക്ക് വേണ്ടി വിടവാങ്ങൽ മത്സരം കളിക്കുന്നു.
താരത്തിന് ഇതിന് വേണ്ടിയുള്ള അവസരം ഒരുക്കാൻ ബാഴ്സലോണ മാനേജ്മെന്റ് തയ്യാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട്.ബാഴ്സയിൽ മെസ്സി ഒരു വിടവാങ്ങൽ മത്സരം കളിക്കണമെന്ന് ആരാധകരെല്ലാം ആഗ്രഹിക്കുന്നുണ്ട്. കാരണം മെസ്സിയെ മെസ്സിയാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ച ക്ലബ്ബാണ് ബാഴ്സ.
മെസ്സി എന്ന തരാത്തെ ലോകത്തോളം വലിയവനാക്കി മാറ്റിയത് ബാർസലോണയും ക്യാമ്പിനോവിലെ പുൽ മൈതാനങ്ങളുമായിരുന്നു.ക്യാമ്പ് നൗവിൽ ഒരു വിടവാങ്ങാൽ മത്സരം കളിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല. ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം 2021 ലാണ് അപ്രതീക്ഷിതമായി മെസ്സിക്ക് ക്ലബ്ബിനോട് വിട പറയേണ്ടി വന്നത്.
ബാഴ്സ വിടാൻ മെസ്സി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ ബാഴ്സയിലെ വിടവാങ്ങൽ പ്രസംഗം ശ്രദ്ധിച്ചാൽ മാത്രം മതിയാകും.തന്റെ ഇഷ്ട ക്ലബിന് വേണ്ടി മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിനാണ് ഇപ്പോൾ അവസരം ഒരുങ്ങുന്നത്.