in , , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

2026 ലോകകപ്പ് കളിക്കുമോ ലയണൽ മെസ്സി പറയുന്നു….

വയസ്സ് ഒരു പ്രശ്നമാണെന്നതിനാൽ 2026 ലോകകപ്പിൽ കളിക്കുന്നത് ബുദ്ധിമുട്ടാണ്. ഫുട്ബോൾ കളിക്കുന്നത് ഇഷ്ടമാണ്, ഞാൻ നല്ല രീതിയിലാണ് കളിക്കുന്നതെന്നും ഇത് ആസ്വദിക്കുന്നുവെന്നും എനിക്ക് തോന്നുന്നിടത്തോളം കാലം, ഞാൻ അത് തുടരും. അടുത്ത ലോകകപ്പിന് ഒരുപാട് സമയമുണ്ട്,

മെസ്സി 2026 ലോകകപ്പ് കളിക്കണമെന്ന് നിരന്തരമായി മീഡിയയ്ക്ക് മുന്നിൽ പറയുകയാണ് അർജൻ്റീന പരിശീലകൻ ലയണൽ സ്കലോണി. 35 വയസ്സുള്ള മെസ്സി ഇനിയും ഫിറ്റ്നസ് മികച്ച രീതിയിൽ കാത്തുസൂക്ഷിച്ചാൽ 2026 ലോകകപ്പ് മെസ്സിക്ക് സാധ്യമാകുമെന്നാണ് സ്കലോണിയുടെ അഭിപ്രായം.

ഇപ്പോഴിതാ ഖത്തർ ലോകകപ്പ് കിരീടധാരണത്തിന് ശേഷം 2026 ലോകകപ്പിനെ പറ്റി ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് മെസ്സി. ഡിയാറിയോ ഒലെ എന്ന അർജൻ്റീന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം തുറന്നു പറഞ്ഞത്.

“വയസ്സ് ഒരു പ്രശ്നമാണെന്നതിനാൽ 2026 ലോകകപ്പിൽ കളിക്കുന്നത് ബുദ്ധിമുട്ടാണ്. ഫുട്ബോൾ കളിക്കുന്നത് ഇഷ്ടമാണ്, ഞാൻ നല്ല രീതിയിലാണ് കളിക്കുന്നതെന്നും ഇത് ആസ്വദിക്കുന്നുവെന്നും എനിക്ക് തോന്നുന്നിടത്തോളം കാലം, ഞാൻ അത് തുടരും. അടുത്ത ലോകകപ്പിന് ഒരുപാട് സമയമുണ്ട്, പക്ഷേ അത് എന്റെ കരിയർ എങ്ങനെ പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. എന്നാലും ഞാൻ പരമാവധി അതിന് വേണ്ടി ശ്രമിക്കും ” – മെസ്സി പറയുന്നു.

അർജൻ്റീന പരിശീലകൻ ലയണൽ സകലോണിയുടെ വാക്കുകൾ –
“മെസ്സി അടുത്ത ലോകകപ്പ് കളിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അവൻ ആഗ്രഹിക്കുന്നതെന്തും ഇനിയങ്ങോട്ട് എന്ത് സംഭവിക്കും എന്നതിനെ ആശ്രയിച്ചിരിക്കും, അവന് സാധിക്കും എന്ന് തോന്നിയാൽ അർജൻ്റീന ടീമിൻ്റെ വാതിലുകൾ എപ്പോഴും അവന് വേണ്ടി തുറന്നിരിക്കും. അവൻ കളിക്കളത്തിൽ സന്തുഷ്ടനാണെങ്കിൽ ഞങ്ങൾക്ക് വലിയ നേട്ടമായിരിക്കും ലഭിക്കുന്നത്“

മെസ്സി നിലവിൽ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് കളിക്കുന്നത്.ഖത്തർ ലോകകപ്പിലെ മെസ്സിയുടെ പ്രകടനം തന്നെ അതിന് സക്ഷ്യമാണ്

ലയണൽ മെസ്സി പിഎസ്ജിയിൽ തുടരുമോ..?പിഎസ്ജി ഡയറക്ടർ പറയുന്നു.

കോഹ്ലി, സ്മിത്ത്, റൂട്ട്,വില്ല്യംസൺ ഇവർക്ക് ശേഷം ക്രിക്കറ്റ് ലോകം ഭരിക്കാൻ പോകുന്ന ഫാബുലസ് ഫോർ ആരൊക്കെയാണ്? ക്രിക്കറ്റ്‌ ലോകത്തെ അടുത്ത ഫാബുലസ് ഫോർ ഇവരാണ്….