ആധുനിക ക്രിക്കറ്റിലെ മികച്ച താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകാരുള്ളത് ബാറ്റർമാർക്ക് തന്നെയാണ്. ഇത്തരത്തിൽ ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ളതും മികച്ചതുമായ 4 താരങ്ങളെ ഫാബുലസ് ഫോർ എന്ന വിശേഷണമാണ് ആരാധകർ നൽകുന്നത്. ഇന്ത്യയുടെ വിരാട് കോഹ്ലി, ന്യൂസിലാന്റിന്റെ കെയ്ൻ വില്ല്യംസൻ, ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ ജോ റൂട്ട് എന്നിവരാണ് ആധുനിക ക്രിക്കറ്റിലെ ബാറ്റിംഗ് കരുത്തരായ ഫാബുലസ് ഫോർ. എന്നാൽ ഇവരൊക്കെയും കരിയറിന്റെ അവസാനഘട്ടത്തിലാണ്. ഇനിയും ഒരു മിന്നലാട്ടത്തിന് ഈ പ്രതിഭകൾക്ക് കഴിവുണ്ടെങ്കിലും ഇവർക്ക് ശേഷം ആരായിരിക്കും ക്രിക്കറ്റ് ലോകത്തെ ഫാബുലസ് ഫോർ? അത്തരത്തിൽ ക്രിക്കറ്റ് ലോകത്തെ അടുത്ത 4 ബാറ്റിംഗ് കരുത്തരായി വളരാൻ സാധ്യതയുള്ള 4 താരങ്ങളെ പരിശോധിക്കാം…
- ശുഭ്മാൻ ഗിൽ
സമീപകാലത്തെ പ്രകടനം കൊണ്ട് ഈ 23 കാരൻ ലോകക്രിക്കറ്റിലെ മികച്ചവനായി വളരുമെന്ന് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തിയതാണ്. ടി20, ഏകദിനം, ടെസ്റ്റ് എന്നീ 3 ഫോർമാററ്റുകളിലും മികച്ച പ്രകടനം നടത്താൻ കഴിവുള്ള ശുഭ്മാൻ ഗിൽ അടുത്ത ഫാബുലസ് ഫോറിലേക്ക് വളരുമെന്ന് ഉറപ്പാണ്.
- ഹാരി ബ്രൂക്ക്
ഇംഗ്ലണ്ട് വലിയ പ്രതീക്ഷകളോട് കൂടി കാണുന്ന താരമാണ് 23 കാരനായ ഹാരി ബ്രൂക്ക്. ടെസ്റ്റിൽ 80, എകദിനത്തിൽ 28, ടി20 യിൽ 26 എന്നിങ്ങനെയാണ് ബ്രൂക്കിന്റെ അവറേജ്. ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന ഇംഗ്ലണ്ടിന്റെ നെക്സ്റ്റ് ബിഗ് തന്നെയായിരിക്കും ഈ 23 കാരൻ.
- മാർനസ് ലാബുഷൈൻ
ടി20 അത്ര വഴങ്ങില്ലായെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും ഓസീസിന്റെ ബാറ്റിംഗ് കുന്തമുനയാണ് മാർനസ് ലാബുഷൈൻ എന്ന ഈ 28 കാരൻ. സ്റ്റീവ് സ്മിത്തിന്റെ പകരക്കാനായാണ് ഈ 28 കാരൻ ഓസിസ് ആരാധകർ കണക്ക് കൂട്ടുന്നത്.
- ഡെവോണ് കോൻവേ
അടുത്ത ഫാബുലസ് ഫോറിലേക്ക് ഉയരാൻ സാധ്യതയുള്ളവരുടെ പട്ടികയിലെ പ്രായക്കാരനാൻ ഡെവോൻ കോൻവേ. 31 കാരനായ താരം ന്യൂസിലാന്റിന്റെ ബാറ്റിംഗ് കുന്തമുന തന്നെയാണ്. ടെസ്റ്റിൽ 54, എകദിനത്തിലും ടി20യിലും 45 എന്നിങ്ങനെയാണ് താരത്തിന്റെ അവറേജ്.