in , , ,

LOVELOVE

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങിനെ പറ്റി ഇവാൻ ആശാന് പറയാനുള്ളത്….

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും ലേറ്റസ്റ്റ് സൈനിങ്ങാണ് ഡാനിഷ് ഫാറൂഖ്.ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബംഗളുരു എഫ്സിയിൽ നിന്നാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും ലേറ്റസ്റ്റ് സൈനിങ്ങാണ് ഡാനിഷ് ഫാറൂഖ്.ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബംഗളുരു എഫ്സിയിൽ നിന്നാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.

ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച ഡാനിഷിനെ പറ്റി മനസ്സ് തുറക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്. ഡാനിഷിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിൽ തന്നെ ആഗ്രഹിച്ചിരുന്നുവെന്നും തങ്ങൾക്ക് ഏറെ താല്പര്യമുള്ള താരമായിരുന്നു ഡാനിഷെന്നും ഇവാൻ ആശാൻ പറഞ്ഞു.

ബ്ലാസ്റ്റേഴ്സിന് ഡാനിഷിനെ പോലുള്ള ഒരു താരത്തെ ആവശ്യമായിരുന്നു. ട്രാൻസ്ഫർ വിൻഡോയുടെ തുടക്കത്തിൽ തന്നെ ഞങ്ങൾ ഡാനിഷുമായി കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ ചില സാങ്കേതിക തടസ്സങ്ങൾ മൂലമാണ് പ്രഖ്യാപനം വൈകിയത് എന്നും ഇവാൻ ആശാൻ പറഞ്ഞു.

വ്യത്യാസ്ത റോളുകളിൽ കളിക്കാൻ കഴിവുള്ള താരമാണ് ഡാനിഷ് എന്നും ഇപ്പോൾ മാത്രമല്ല വരും സീസണുകളിൽ ഡാനിഷ് ടീമിന്റെ നിർണായക ഘടകമായി മാറുമെന്നും ഇവാൻ വുകമനോവിച്ച് പറഞ്ഞു.

കശ്മീറുകാരനായ താരം ലോൺസ്റ്റാർ കശ്മീർ, റിയൽ കശ്മീർ എന്നിവർക്ക് വേണ്ടി കളിച്ചതിന് ശേഷം ബംഗളുരു എഫ്സിയിലേക്ക് കൂടുമാറുകയായിരുന്നു. ബംഗളുരുവിൽ നിന്നാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഈസ്റ്റ് ബംഗാളുമായുള്ള മത്സരത്തിൽ പകരക്കാരനായി ഇറങ്ങി ഡാനിഷ് ബ്ലാസ്റ്റേഴ്‌സിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

കോഹ്ലി, സ്മിത്ത്, റൂട്ട്,വില്ല്യംസൺ ഇവർക്ക് ശേഷം ക്രിക്കറ്റ് ലോകം ഭരിക്കാൻ പോകുന്ന ഫാബുലസ് ഫോർ ആരൊക്കെയാണ്? ക്രിക്കറ്റ്‌ ലോകത്തെ അടുത്ത ഫാബുലസ് ഫോർ ഇവരാണ്….

ബ്ലാസ്റ്റേഴ്സിന് പണി കിട്ടി.!! കുറഞ്ഞത് 15 താരങ്ങൾക്ക് അസുഖം ബാധിച്ചിട്ടുണ്ടെന്ന് പരിശീലകൻ